കണ്ണൂര്‍: സിപിഐയെ വിമർശിച്ച മുഖ്യമന്ത്രിയുടെ പ്രസ്താവനയ്ക്ക് താനല്ല മറുപടി പറയേണ്ടതെന്ന് ഭക്ഷ്യവകുപ്പ് മന്ത്രി പി തിലോത്തമൻ. പാർട്ടിയുമായി ബന്ധപ്പെട്ട വിഷയം സിപിഐ സെക്രട്ടറിയോട് ചോദിക്കണമെന്നും അദ്ദേഹം പറഞ്ഞു. സിവിൽ സപ്ലൈസുമായി ബന്ധപ്പെട്ട ഏത് ചോദ്യത്തിനും ഉത്തരം നൽകാം. എന്നാൽ സിപിഐയെ വിമർശിച്ച കാര്യത്തെപ്പറ്റി തനിക്ക് യാതൊന്നും പറയാനില്ലെന്നും അത്തരം കാര്യങ്ങൾ നേതാക്കളോട് ചോദിക്കണമെന്നും അവിടുന്ന് നിങ്ങൾക്ക് മറുപടി കിട്ടുമെന്നും പി തിലോത്തമൻ കണ്ണൂരിൽ പറഞ്ഞു.
മുഖ്യമന്ത്രിക്ക് സി.പി.ഐയുടെ വിമര്‍ശനം; പാര്‍ട്ടി സെക്രട്ടറി മറുപടി പറയുമെന്ന് മന്ത്രി തിലോത്തമന്‍ - പിണറായി വിജയന്‍ വാര്‍ത്തകള്‍
ഭൂപരിഷ്‌കരണ നിയമ വാർഷികാചരണ പരിപാടിയിൽ മുൻ മുഖ്യമന്ത്രി സി അച്യുതമേനോന്‍റെ പങ്ക് മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രതിപാദിക്കാതെ പോയതാണ് തര്‍ക്കത്തിന് വഴിവച്ചത്.
മുഖ്യമന്ത്രി സിപിഐയെ വിമര്‍ശിച്ചതില്‍ മറുപടി പറയേണ്ടത് സിപിഐ സെക്രട്ടറിയെന്ന് പി. തിലോത്തമന്‍
ഭൂപരിഷ്‌കരണ നിയമ വാർഷികാചരണ പരിപാടിയിൽ മുൻ മുഖ്യമന്ത്രി സി അച്യുതമേനോന്‍റെ പങ്ക് പ്രതിപാദിക്കാത്ത സംഭവത്തില്‍ സി.പി.ഐ അതൃപ്‌തി രേഖപ്പെടുത്തിയിരുന്നു. എന്നാല്‍ തനിക്ക് മഹാപരാധം സംഭവിച്ചതായി ചിലർ പറഞ്ഞത് അവർക്ക് ചരിത്രത്തെക്കുറിച്ച് നിശ്ചയമില്ലാത്ത കൊണ്ടാണെന്നും എങ്ങനെയാണ് ഈ നാട് ഇന്നത്തെ നിലയിലായതെന്ന് വായിച്ചു പഠിച്ച് മനസിലാക്കണമെന്നും മുഖ്യമന്ത്രി പ്രതികരിച്ചിരുന്നു.