കണ്ണൂർ: പ്രവർത്തനം വിലയിരുത്തിയാണ് സിപിഎം കമ്മറ്റികളിലേക്ക് അംഗങ്ങളെ തെരഞ്ഞെടുക്കുന്നതെന്നും അതിന് ജാതിയോ മതമോ മാനദണ്ഡമല്ലെന്നും മന്ത്രി കെ രാധാകൃഷ്‌ണന്‍. ജാതി അടിസ്ഥാനത്തില്‍ പാര്‍ട്ടി ചിന്തിക്കുന്നില്ല. പിന്നാക്ക സമുദായങ്ങളിലുള്ളവരെ ഉൾപ്പെടുത്തണമെന്ന് നിർബന്ധമില്ലെന്നും മന്ത്രി പറഞ്ഞു.
ജാതിയും മതവും അല്ല, പ്രവര്‍ത്തനമാണ് മാനദണ്ഡം: കെ രാധാകൃഷ്ണൻ - k radhakrishnan on dalit representation
ജാതി അടിസ്ഥാനത്തില്‍ അല്ല പാര്‍ട്ടി ചിന്തിക്കുന്നതെന്ന് മന്ത്രി കെ രാധാകൃഷ്‌ണന്‍ പറഞ്ഞു
'ജാതിയോ മതമോ അല്ല മാനദണ്ഡം'; കമ്മറ്റികളിലേക്ക് തെരഞ്ഞെടുക്കുന്നത് പ്രവര്‍ത്തനം വിലയിരുത്തിയെന്ന് കെ രാധാകൃഷ്‌ണന്‍
സെമിനാറുകളില്‍ പങ്കെടുക്കണമോയെന്ന് തീരുമാനിക്കേണ്ടത് ഓരോ പാർട്ടിയാണ്. ഓരോ രംഗത്തും കോൺഗ്രസ് പിറകോട്ട് പോകുകയാണ്. അവരുടെ നിലപാട് ശരിയാണോ തെറ്റാണോ എന്ന് കോൺഗ്രസ് ചർച്ച ചെയ്യണമെന്നും മന്ത്രി പറഞ്ഞു.
Also read: കോണ്‍ഗ്രസ് വിടില്ല: വിലക്ക് ലംഘിച്ച് കെ.വി തോമസ് പാര്‍ട്ടി കോണ്‍ഗ്രസിലേക്ക്