കണ്ണൂര്‍:തലശ്ശേരിക്കടുത്ത് മനേക്കരയിൽ എക്‌സൈസ് നടത്തിയ പരിശോധനയിൽ അഞ്ച് കഞ്ചാവ് ചെടികൾ കണ്ടെത്തി. മനേക്കര വിദ്യാവിലാസം എൽ.പി സ്കൂളിന് സമീപത്തെ റോഡരികിലാണ് ഇവ കണ്ടെത്തിയത്. ഒരു മാസം വളര്‍ച്ചയെത്തിയ ചെടികള്‍കള്‍ക്ക് 25 സെന്‍റീമീറ്റര്‍ മുതല്‍ 40 സെന്‍റീമീറ്റര്‍ വരെ ഉയരമുണ്ട്.
കണ്ണൂരില്‍ കഞ്ചാവ് ചെടികൾ കണ്ടെത്തി - thalessery marijuana
ഒരു മാസം വളര്‍ച്ചയെത്തിയ ചെടികള്‍കള്‍ക്ക് 25 സെന്‍റീമീറ്റര്‍ മുതല്‍ 40 സെന്‍റീമീറ്റര്‍ വരെ ഉയരമുണ്ട്.
![കണ്ണൂരില്‍ കഞ്ചാവ് ചെടികൾ കണ്ടെത്തി എക്സൈസ് പരിശോധന തലശേരി കഞ്ചാവ് ചെടി തലശേരി മനേക്കര കൂത്തുപറമ്പ് എക്‌സൈസ് റെയ്‌ഞ്ച് തലശ്ശേരി റെയ്‌ഞ്ച് കഞ്ചാവ് marijuana plant found in kannur thalessery marijuana ganja plants thalassery](https://etvbharatimages.akamaized.net/etvbharat/prod-images/768-512-7230864-thumbnail-3x2-plnt.jpg)
കഞ്ചാവ് ചെടികൾ
കൂത്തുപറമ്പ് എക്‌സൈസ് റെയ്‌ഞ്ച് സംഘവും തലശ്ശേരി റെയ്‌ഞ്ച് സംഘവും സംയുക്തമായാണ് പരിശോധന നടത്തിയത്. കൂത്തുപറമ്പ് റെയ്‌ഞ്ച് ചെടികൾ കസ്റ്റഡിയിലെടുത്ത് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട് . സ്‌കൂളിന് സമീപം കഞ്ചാവ് ചെടികള്‍ കണ്ടെടുത്ത സാഹചര്യത്തില്‍ ചമ്പാട് ,മനേക്കര ഭാഗങ്ങളിൽ എക്സൈസ് പരിശോധന ശക്തമാക്കിയിട്ടുണ്ട്