ട്രാവലര്‍ കൊക്കയിലേക്ക് മറിഞ്ഞ് നിരവധി പേര്‍ക്ക് പരിക്ക് - ട്രാവലര്‍ കൊക്കയിലേക്ക് മറിഞ്ഞു
മാനന്തവാടിയില്‍ നിന്നും കണ്ണൂരിലേക്ക് വരികയായിരുന്ന ട്രാവലറാണ് അപകടത്തില്‍പ്പെട്ടത്

ട്രാവലര്‍
കണ്ണൂർ: നിടുംപൊയില്‍- മാനന്തവാടി റോഡില്‍ 24-ാം മൈലില്‍ ട്രാവലര്‍ കൊക്കയിലേക്ക് മറിഞ്ഞു. കുട്ടികള്‍ ഉള്‍പ്പെടെ ഇരുപത്തിരണ്ടോളം പേര്‍ക്ക് പരിക്കേറ്റു. മാനന്തവാടിയില്‍ നിന്നും കണ്ണൂരിലേക്ക് വരികയായിരുന്ന ട്രാവലറാണ് അപകടത്തില്‍പ്പെട്ടത്. പരിക്കേറ്റവരെ വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. നാട്ടുകാരും പേരാവൂര്‍ ഫയര്‍ഫോഴ്‌സും പൊലീസും ചേര്‍ന്നാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്.