കേരളം

kerala

ETV Bharat / city

'മാനസയുടേത് ഉത്തരേന്ത്യന്‍ സ്റ്റൈല്‍ കൊലപാതകം';തോക്ക് ബിഹാറില്‍ നിന്നെന്നും എം വി ഗോവിന്ദൻ - മന്ത്രി എം വി ഗോവിന്ദൻ വാർത്ത

ബിഹാറിലെ ഉൾഗ്രാമത്തിൽ ഇവർ പോയതായി പൊലീസിന് തെളിവുകൾ ലഭിച്ചിട്ടുണ്ടെന്ന് മന്ത്രി

Manasa's murder  Manasa's murder news  evidence has been received in the investigation  Minister MV Govindan news  Manasa's murder case  മാനസയുടെ കൊലപാതകം  മാനസയുടെ കൊലപാതകം വാർത്ത  അന്വേഷണത്തിൽ തെളിവുകൾ ലഭിച്ചു  മന്ത്രി എം വി ഗോവിന്ദൻ വാർത്ത  ഉത്തരേന്ത്യൻ സ്റ്റൈൽ കൊലപാതകം
മാനസയുടെ കൊലപാതകം; അന്വേഷണത്തിൽ തെളിവുകൾ ലഭിച്ചിട്ടുണ്ടെന്ന് മന്ത്രി എം വി ഗോവിന്ദൻ

By

Published : Aug 1, 2021, 12:24 PM IST

Updated : Aug 1, 2021, 1:18 PM IST

കണ്ണൂർ :ഉത്തരേന്ത്യൻ സ്റ്റൈൽ കൊലപാതകമാണ് കോതമംഗലത്ത് നടന്നതെന്ന് മന്ത്രി എം വി ഗോവിന്ദൻ. വിഷയം എറണാകുളം എസ്‌പി കാർത്തിക്കുമായി സംസാരിച്ചിരുന്നുവെന്നും രാഖിലിന് തോക്ക് ലഭിച്ചത് ബിഹാറിൽ നിന്നാണെന്ന് പൊലീസ് സ്ഥിരീകരിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

രാഖിലും സുഹൃത്തും ബിഹാറിൽ പോയിരുന്നു. ഇവിടുത്തെ ഉൾഗ്രാമത്തിൽ ഇവർ പോയതായി പൊലീസിന് തെളിവുകൾ ലഭിച്ചിട്ടുണ്ട്. കൊലപാതകത്തെ സംബന്ധിക്കുന്ന എല്ലാ തെളിവും കിട്ടിയിട്ടുണ്ട്.

'മാനസയുടേത് ഉത്തരേന്ത്യന്‍ സ്റ്റൈല്‍ കൊലപാതകം';തോക്ക് ബിഹാറില്‍ നിന്നെന്നും എം വി ഗോവിന്ദൻ

READ MORE: മാനസയ്ക്ക് യാത്രാമൊഴി,മൃതദേഹം വീട്ടില്‍ പൊതുദര്‍ശനത്തിന് വച്ചു ; സംസ്കാരം പയ്യാമ്പലത്ത്

രാഖിൽ ബിഹാറിന്‍റെ ഉൾപ്രദേശത്ത് പോയി താമസിച്ചു. രണ്ട് ദിവസത്തിനുള്ളിൽ അന്വേഷണ സംഘം ബിഹാറിലേക്ക് തിരിക്കുമെന്നും സുഹൃത്തുക്കളെ കേന്ദ്രീകരിച്ചും അന്വേഷണം നടക്കുന്നുണ്ടെന്നും എം വി ഗോവിന്ദൻ പറഞ്ഞു.

Last Updated : Aug 1, 2021, 1:18 PM IST

ABOUT THE AUTHOR

...view details