കണ്ണൂർ: സ്വത്ത് തര്‍ക്കത്തെ തുടര്‍ന്ന് മുഖത്ത് ആസിഡൊഴിച്ചും വെട്ടിപ്പരിക്കേല്പിച്ചും രണ്ടാനച്ഛന്‍ കൊലപ്പെടുത്താന്‍ ശ്രമിച്ചയാള്‍ മരിച്ചു. ചികിത്സയിലായിരുന്ന പേരാവൂര്‍ മണത്തണയിലെ ചേണാല്‍ വീട്ടില്‍ ബിജു ചാക്കോ (50) ഇന്ന് പുലര്‍ച്ചെ ഒന്നരയോടെയാണ് മരിച്ചത്. ഒക്ടോബര്‍ 29-നാണ് ബിജു ആക്രമിക്കപ്പെട്ടത്. അന്നേ ദിവസം പുലര്‍ച്ചെ മണത്തണ ടൗണിലെ കുളത്തിലേക്ക് പോവുന്നതിനിടെയാണ് സംഭവം.
സ്വത്തുതര്‍ക്കം; രണ്ടാനച്ഛൻ ആസിഡ് ഒഴിച്ചയാള്‍ മരിച്ചു - കണ്ണൂർ ആസിഡ് ആക്രമണം
മണത്തണയിലെ ചേണാല്‍ വീട്ടില്‍ ബിജു ചാക്കോ ആണ് മരിച്ചത്
രണ്ടാനച്ഛന്‍റെ ആസിഡ് ആക്രമണം; ബിജു ചാക്കോ മരിച്ചു
ബിജുവിന്റെ രണ്ടാനച്ഛന്‍ മങ്കുഴി ജോസ് (67) സഹായി വളയങ്ങാടിലെ വെള്ളായി കടവത്തും കണ്ടി ശ്രീധരന്‍ (58) എന്നിവര്‍ റിമാന്‍ഡിലാണ്. പരേതനായ ചാക്കോയുടെയും ലീലാമ്മയുടെയും മകനാണ് ബിജു ചാക്കോ. ഭാര്യ: ഷെല്‍മ.മകന്‍:ലിയോ. സഹോദരങ്ങള്‍: ബിന്ദു, ബിനു, ലിജോ.
ALSO READ: വാക്‌സിനെടുക്കാത്തവര്‍ക്ക് ഓസ്ട്രിയയില്‍ ലോക്ക്ഡൗൺ