മാഹി:ദേശീയപാതയിൽ കണ്ണൂർ ജില്ലയുടെയും കേന്ദ്ര ഭരണ പ്രദേശമായ മയ്യഴിയുടെയും അതിർത്തി പങ്കിടുന്ന മാഹി പാലത്തിലെ തകരാര്‍ ഗതാഗതം ദുഷ്‌കരമാക്കുന്നു. കുണ്ടും കുഴികളും, സ്ലാബുകൾ ചേരുന്ന ഭാഗങ്ങളിലെ തകർച്ചയും ബലക്ഷയം നേരിടുന്ന പാലത്തിന് കൂടുതൽ ഭീഷണിയാവുകയാണ്. ഏതാനും ദിവസങ്ങൾക്ക് മുമ്പ് കുഴികൾ താത്കാലികമായി അടച്ചെങ്കിലും പ്രയോജനമുണ്ടായില്ല. പാലത്തിന്‍റെ സ്ലാബുകൾക്കിടയിലെ ലിറ്റിങ്ങ് പ്ലേറ്റ് തകർന്ന് പുറത്തേക്ക് കാണുന്ന സ്ഥിതി പാലത്തിലെ അപകടാവസ്ഥ വെളിവാക്കുന്നു.
മാഹി പാലം തകര്‍ച്ചയുടെ വക്കില്‍ - mahe kannur bridge
കുണ്ടും കുഴികളും,സ്ലാബുകൾ ചേരുന്ന ഭാഗങ്ങളിലെ തകർച്ചയും ബലക്ഷയം നേരിടുന്ന പാലത്തിന് കൂടുതൽ ഭീഷണിയാവുകയാണ്. പാലത്തിന്‍റെ സ്ലാബുകൾക്കിടയിലെ ലിറ്റിങ്ങ് പ്ലേറ്റ് തകർന്ന് പുറത്തേക്ക് കാണുന്ന സ്ഥിതി പാലത്തിലെ അപകടാവസ്ഥ വെളിവാക്കുന്നു.
![മാഹി പാലം തകര്‍ച്ചയുടെ വക്കില്‍](https://etvbharatimages.akamaized.net/etvbharat/prod-images/768-512-4576889-thumbnail-3x2-mahe.jpg)
2013 ആഗസ്‌റ്റില്‍ കേരള പൊതുമരാമത്ത് ചീഫ് എഞ്ചിനിയർ ജോസഫ് മാത്യുവിന്‍റെ നേതൃത്വത്തിലുള്ള സംഘം പാലത്തിന്‍റെ ബലക്ഷയം സംബന്ധിച്ച് പഠനം നടത്തുകയുണ്ടായി. തുടര്‍ന്ന് പാലത്തില്‍ അറ്റകുറ്റപ്പണി നടത്തിയിരുന്നു. 2016ല്‍ രണ്ടാഴ്‌ചയോളം പാലം അടച്ചിട്ട് വീണ്ടും അറ്റക്കുറ്റപണി നടത്തി. എന്നാല്‍ പ്രശ്‌നങ്ങള്‍ തുടര്‍കഥയാവുകയാണ്. നേരത്തെ നടന്ന അറ്റകുറ്റപണികൾക്കൊപ്പം പാലം മുഴുവനായും ടാറിങ് നടത്താതിരുന്നതാണ് ഇപ്പോഴത്തെ തകർച്ചക്ക് ഒരു കാരണമാകുന്നത്. പ്രശ്‌നത്തില്‍ ഉത്തരവാദിത്തപ്പെട്ടവര്‍ അടിയന്തരമായി ഇടപെടണമെന്നാണ് നാട്ടുകാരുടെ ആവശ്യം.