കണ്ണൂർ:ഒറ്റത്തടിയില്‍ ആറ് ഇന്ത്യന്‍ പാമ്പുകളുടെ ചിത്രം വരച്ച് ഇന്ത്യ ബുക്ക് ഓഫ് റെക്കോര്‍ഡ്സിൽ ഇടം നേടി കണ്ണൂര്‍ സ്വദേശിനി എം.നമിത. 12 ഇഞ്ച് വട്ടത്തിലുള്ള തടിയിൽ മൂന്ന് മണിക്കൂര്‍ കൊണ്ടാണ് പാമ്പുകളെ വരച്ച് നമിത റെക്കോഡ് ഇട്ടത്. രാജവെമ്പാല, മൂര്‍ഖന്‍, അണലി, പച്ചിലപാമ്പ്, പറക്കും പാമ്പ്, വെള്ളിക്കെട്ടന്‍, എന്നീ പാമ്പുകളുടെ ചിത്രങ്ങളാണ് പര്സ്‌പരം പിണഞ്ഞ് കിടക്കുന്ന രീതിയിൽ കലാപരമായി വരച്ചിരിക്കുന്നത്.
തടിയില്‍ ചിത്രം മൂന്ന് മണിക്കൂർ കൊണ്ട്
പൂര്‍ണമായും അക്രലിക് പെയിന്‍റ് ഉപയോഗിച്ച് വരച്ച ചിത്രം ഏറെ നാളത്തെ പരിശ്രമത്തിന് ശേഷമാണ് മൂന്ന് മണിക്കൂര്‍ കൊണ്ട് വരക്കാനായത്. പാമ്പുകളെ വരക്കണമെന്നത് ഏറെ കാലത്തെ ആഗ്രഹമായിരുന്നെന്ന് നമിത പറയുന്നു. ചിതം വരക്കുന്നത് പ്രദര്‍ശിപ്പിക്കണം എന്നായിരുന്നു ആദ്യം കരുതിയിരുന്നത്. എന്നാല്‍ തുടക്കത്തിൽ ചിത്രം വരച്ച് പൂര്‍ണതയിലെത്തുമ്പോഴേക്കും സമയം അധികം വേണ്ടിവന്നിരുന്നു.