കണ്ണൂര്‍: നിര്‍മാണ പ്രവൃത്തികള്‍ പുരോഗമിക്കുന്ന തലശ്ശേരി-മാഹി ബൈപ്പാസിന്‍റെ വശങ്ങളിലെ മണ്ണ് വ്യാപകമായി ഇടിയുന്നു. മൂന്ന് ദിവസമായി പെയ്ത കനത്ത മഴയിലാണ് കൊളശ്ശേരി മുതൽ ചോനാടം വരെ വിവിധ സ്ഥലങ്ങളിൽ മണ്ണിടിഞ്ഞത്. മണ്ണിടിച്ചില്‍ ബൈപ്പാസിന് ഇരുവശത്തുമായി താമസിക്കുന്ന കുടുംബങ്ങള്‍ക്കും പ്രദേശത്തുള്ള ഞാറ്റുവേല ദേവീക്ഷേത്രത്തിനും ഭീഷണിയാകുന്നുണ്ട്.
നിര്‍മാണം നടക്കുന്ന തലശ്ശേരി-മാഹി ബൈപ്പാസിന്‍റെ വശങ്ങളിലെ മണ്ണ് ഇടിയുന്നു - landslide
ഈ ഭാഗത്തെ പാറപൊട്ടിച്ചാണ് ബൈപ്പാസ് നിർമിക്കുന്നത്. താരതമ്യേന ഉയർന്ന സ്ഥലമായതിനാൽ ഭൂമിയിൽ നിന്നും ആഴത്തിൽ മണ്ണ് നീക്കിയാണ് റോഡ് നിർമിക്കുന്നത്
നിര്‍മാണം നടക്കുന്ന തലശ്ശേരി-മാഹി ബൈപ്പാസിന്‍റെ വശങ്ങളിലെ മണ്ണ് ഇടിയുന്നു
മഴ കനത്തതോടെ ബൈപ്പാസിന്‍റെ നിര്‍മാണ പ്രവൃത്തികള്‍ നിര്‍ത്തിവെച്ചിരിക്കുകയാണ്. ഈ ഭാഗത്തെ പാറപൊട്ടിച്ചാണ് ബൈപ്പാസ് നിർമിക്കുന്നത്. താരതമ്യേന ഉയർന്ന സ്ഥലമായതിനാൽ ഭൂമിയിൽ നിന്നും ആഴത്തിൽ മണ്ണ് നീക്കിയാണ് റോഡ് നിർമിക്കുന്നത്. ഈ ബൈപ്പാസിലൂടെ വിദ്യാര്‍ഥികള്‍ അടക്കം നിരവധി ആളുകളാണ് ദിവസവും യാത്രചെയ്യുന്നത്. ബൈപ്പാസിന് സമാന്തരമായി നിർമിക്കുന്ന സർവീസ് റോഡ് ഉയരത്തിലാണെന്നതും ജനങ്ങള്‍ക്ക് പ്രയാസമുണ്ടാക്കുന്നുണ്ട്.