കേരളം

kerala

ETV Bharat / city

'ഞാന്‍ ശക്തന്‍ ആയതിനാലാണ് വിമര്‍ശനങ്ങള്‍ ഏറ്റുവാങ്ങേണ്ടി വരുന്നത്‌': കെവി തോമസ്‌ - കെവി തോമസ്‌

KV Thomas says I am strong: തുടർച്ചയായി ആരോപണങ്ങളും വിമർശനവും ഏറ്റുവാങ്ങേണ്ടി വരുന്നത് താൻ ശക്തനായതിനാലെന്ന് മുതിര്‍ന്ന കേണ്‍ഗ്രസ്‌ നേതാവ്‌ കെവി തോമസ്.

കെവി തോമസ്‌  KV Thomas says I am strong
'ഞാന്‍ ശക്തന്‍ ആയതിനാലാണ് വിമര്‍ശനങ്ങള്‍ ഏറ്റുവാങ്ങേണ്ടി വരുന്നത്‌': കെവി തോമസ്‌

By

Published : Apr 10, 2022, 9:44 AM IST

കണ്ണൂർ:തുടർച്ചയായി ആരോപണങ്ങളും വിമർശനവും ഏറ്റുവാങ്ങേണ്ടി വരുന്നത് താൻ ശക്തനായതിനാലെന്ന് മുതിര്‍ന്ന കേണ്‍ഗ്രസ്‌ നേതാവ്‌ കെവി തോമസ്. തനിക്ക് ഒരു വാക്ക് മാത്രമേ ഉള്ളൂവെന്നും അതിൽ മാറ്റമില്ലെന്നും അദ്ദേഹം പറഞ്ഞു. ജീവിതാവസാനം വരെ പറഞ്ഞ വാക്ക് പാലിക്കുമെന്നും കെവി തോമസ് കണ്ണൂരിൽ പറഞ്ഞു. രാവിലെ തോമസ് ബർണ്ണശേരി പള്ളിയിൽ കുർബാന നടത്തിയ ശേഷം അദ്ദേഹം ബിഷപ്പുമായി കൂടിക്കാഴ്‌ച നടത്തി.

സിപിഎം പാര്‍ട്ടി സമ്മേളനത്തില്‍ പങ്കെടുത്ത കെവി തോമസിനെതിരെ കെപിസിസി പ്രസിഡന്‍റ് കെ സുധാകരൻ രംഗത്തെത്തിയതിന് പിന്നാലെയാണ് മുതിര്‍ന്ന കോണ്‍ഗ്രസ്‌ നേതാവിന്‍റെ പ്രതികരണം. കെവി തോമസിനെ ഇനി കോൺഗ്രസിന് ആവശ്യമില്ലെന്നും ഇനി തോമസിന് എന്തും പറയാമെന്നും കെ.സുധാകരന്‍ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. കെവി തോമസ്‌ സിപിഎമ്മുമായി കച്ചവടം നടത്തി നിൽക്കുകയാണെന്നും കെ സുധാകരന്‍ പറഞ്ഞു.

Also Read: 'കെ.വി തോമസിനെ ഇനി കോൺഗ്രസിന് ആവശ്യമില്ല'; പുറത്താക്കുമെന്ന് കെ സുധാകരന്‍

ABOUT THE AUTHOR

...view details