കണ്ണൂര്‍: കുറ്റ്യാടി ചുരം ഗതാഗതത്തിനായി തുറന്നു. ശക്തമായ മണ്ണിടിച്ചലിനെ തുടർന്ന് ഇന്നലെ ചുരം അടച്ചിരുന്നു. മൂന്ന് ദിവസം മുമ്പാണ് കുറ്റ്യാടി ചുരത്തിൽ പക്രന്തളത്ത് മണ്ണിടിച്ചിൽ ഉണ്ടായത്. എങ്കിലും ചെറിയ വാഹനങ്ങൾക്ക് കടന്ന് പോകാൻ കഴിയുമായിരുന്നു. എന്നാൽ ഇന്നലെ പുലർച്ചെയോടെ ചുരത്തിൽ ചുങ്കക്കുറ്റിക്ക് സമീപം ശക്തമായ മണ്ണിടിച്ചിൽ ഉണ്ടായി ഗതാഗതം പൂർണ്ണമായും തടസപ്പെട്ടു.പിന്നീട് മണ്ണിടിച്ചിൽ ഭീഷണി നിലനിൽക്കുന്നതിനാൽ ഇതുവഴി ഗതാഗതം പൂർണ്ണമായും നിരോധിക്കുകയായിരുന്നു.
കുറ്റ്യാടി ചുരം ഗതാഗതത്തിനായി തുറന്നു - ചുങ്കക്കുറ്റിക്ക് സമീപം മണ്ണിടിഞ്ഞ് ഗതാഗതം പൂർണ്ണമായും തടസപ്പെട്ടിരുന്നു
ചുരത്തിൽ ചുങ്കക്കുറ്റിക്ക് സമീപം മണ്ണിടിഞ്ഞ് ഗതാഗതം പൂർണ്ണമായും തടസപ്പെട്ടിരുന്നു
കുറ്റ്യാടി ചുരം ഗതാഗതത്തിനായി തുറന്നു
ഇന്ന് നാദാപുരം ഫയർഫോഴ്സും നാട്ടുകാരും ചേർന്ന് ഇടിഞ്ഞുവീണ മണ്ണും മരങ്ങളും മാറ്റി വൈകീട്ടോടെ ഗതാഗതം പുനസ്ഥാപിച്ചു. മണ്ണും മരങ്ങളും റോഡിലേക്ക് വീഴാൻ സാധ്യത ഉള്ളതിനാൽ അത്യാവശ്യ സർവ്വീസുകൾ മാത്രമേ തത്ക്കാലം ചുരം ഉപയോഗിക്കാവൂവെന്ന് ഫയർ ആന്‍റ് സേഫ്റ്റി ഉദ്യോഗസ്ഥർ പറഞ്ഞു. ഉടൻ തന്നെ തൊട്ടിൽപ്പാലം-വയനാട് റൂട്ടില്‍ കെ എസ് ആർ ടി സി സർവീസും ആരംഭിക്കാൻ കഴിയുമെന്നും അധികൃതർ പറഞ്ഞു. ചുരം തുറന്നത് ജനങ്ങള്‍ക്കും ആശ്വാസമായി.
TAGGED:
കണ്ണൂര്‍