കണ്ണൂർ: പയ്യന്നൂരിലെ സിപിഎം ഫണ്ട് വിവാദവുമായി ബന്ധപ്പെട്ട് സിപിഎമ്മിനെതിരെ കെപിസിസി പ്രസിഡന്‍റ് കെ സുധാകരൻ. സാമ്പത്തിക തട്ടിപ്പ് നടന്നുവെന്നത് യാഥാർഥ്യമാണെന്ന് കെ സുധാകരന്‍. ഫണ്ട് തട്ടിപ്പ് സിപിഎമ്മിൽ പതിവ് സംഭവമാണെന്നും ഏരിയ സെക്രട്ടറി പ്രതിഷേധിച്ചത് കൊണ്ടാണ് ഇത്തവണ അത് പുറത്ത് വന്നതെന്നും കെ സുധാകരൻ പറഞ്ഞു.
പയ്യന്നൂരിലെ പാര്‍ട്ടി ഫണ്ട് തട്ടിപ്പ്: സിപിഎമ്മിൽ ഇത് പതിവെന്ന് കെ സുധാകരന്‍ - k sudhakaran on payyannur cpm fund scam
സിപിഎം പയ്യന്നൂർ ഏരിയ ഫണ്ട് വിനിയോഗത്തിലെ ക്രമക്കേടുമായി ബന്ധപ്പെട്ട് എംഎല്‍എ ടി.ഐ മധുസൂദനന്‍ ഉൾപ്പെടെ ആറുപേർക്കെതിരെ സിപിഎം നടപടിയെടുത്തിരുന്നു
![പയ്യന്നൂരിലെ പാര്‍ട്ടി ഫണ്ട് തട്ടിപ്പ്: സിപിഎമ്മിൽ ഇത് പതിവെന്ന് കെ സുധാകരന്‍ പയ്യന്നൂർ സിപിഎം ഫണ്ട് തട്ടിപ്പ് സിപിഎമ്മിനെതിരെ കെ സുധാകരന്‍ പയ്യന്നൂർ ഫണ്ട് തട്ടിപ്പ് കെ സുധാകരന്‍ payyannur fund scam latest k sudhakaran on payyannur cpm fund scam kpcc president against cpm](https://etvbharatimages.akamaized.net/etvbharat/prod-images/768-512-15617154-thumbnail-3x2-sudha.jpg)
പയ്യന്നൂരിലെ പാര്‍ട്ടി ഫണ്ട് തട്ടിപ്പ്: സിപിഎമ്മിൽ ഇത് പതിവ് സംഭവമാണെന്ന് കെ സുധാകരന്‍
കെപിസിസി പ്രസിഡന്‍റ് കെ സുധാകരൻ മാധ്യമങ്ങളോട്
തനിക്കെതിരായ ആരോപണങ്ങളിൽ എം.വി ജയരാജന് മറുപടിയില്ലെന്നും സുധാകരൻ പരിഹസിച്ചു. തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ ശസ്‌ത്രക്രിയ വൈകിയതിനെ തുടര്‍ന്ന് രോഗി മരിച്ച സംഭവത്തിൽ വീഴ്‌ച സംഭവിച്ചു എന്നത് യാഥാർഥ്യമാണ്. അന്വേഷണം നടത്തി സത്യം പുറത്ത് കൊണ്ട് വരണമെന്നും സുധാകരൻ പറഞ്ഞു.