കണ്ണൂർ:കൂത്തുപറമ്പ് എൽഡിഎഫ് സ്ഥാനാർഥി കെ.പി മോഹനൻ വോട്ട് രേഖപ്പെടുത്തി. പതിവ് പോലെ പുത്തൂർ എൽപി സ്‌കൂളിൽ 83-ാം നമ്പർ ബൂത്തിൽ ആദ്യ വോട്ടറായാണ് കെ.പി മോഹനൻ ഇത്തവണയും എത്തിയത്. പി.ആർ കുറുപ്പ് മത്സര രംഗത്തുള്ളപ്പോൾ ബൂത്തിലെ ആദ്യവോട്ട് അദ്ദേഹമായിരുന്നു രേഖപ്പെടുത്താറ്. ആ പതിവ് തെറ്റിക്കാതെ മകൻ മോഹനനും ബൂത്തിൽ ആദ്യവോട്ട് രേഖപ്പെടുത്തി. വൻ ഭൂരിപക്ഷത്തിൽ വിജയിക്കുമെന്ന് കെ.പി.മോഹനൻ പ്രതികരിച്ചു.
കെ.പി മോഹനനും എ.പി അബ്‌ദുള്ളക്കുട്ടിയും വോട്ട് രേഖപ്പെടുത്തി - എ.പി അബ്‌ദുള്ളക്കുട്ടി
കെ.പി മോഹനൻ പുത്തൂർ എൽപി സ്‌കൂളിലും, എ.പി അബ്‌ദുള്ളക്കുട്ടി രാധാവിലാസം സ്‌കൂളിലുമാണ് വോട്ട് രേഖപ്പെടുത്തിയത്
കെ.പി മോഹനനും എ.പി അബ്‌ദുള്ളക്കുട്ടിയും വോട്ട് രേഖപ്പെടുത്തി
അതേസമയം എൻഡിഎ സ്ഥാനാർഥി എ.പി അബ്‌ദുള്ളക്കുട്ടി പള്ളിക്കുന്ന് വോട്ട് രേഖപ്പെടുത്തി. രാധാവിലാസം സ്‌കൂളിലാണ് അദ്ദേഹം വോട്ട് രേഖപ്പെടുത്തിയത്.