കണ്ണൂർ: സിപിഎം നേതാവ് കോടിയേരി ബാലകൃഷ്‌ണന്‍റെ മൃതദേഹവും വഹിച്ചുകൊണ്ടുള്ള വിലാപയാത്രയില്‍ ഒപ്പം നടന്ന് മുഖ്യമന്ത്രി പിണറായി വിജയൻ ഉള്‍പ്പെടെയുള്ള നേതാക്കള്‍. സിപിഎം കണ്ണൂർ ജില്ല കമ്മിറ്റി ഓഫിസിലെ പൊതുദര്‍ശനത്തിന് ശേഷം അന്ത്യവിശ്രമം ഒരുക്കിയ പയ്യാമ്പലം ബീച്ചിലേക്ക് പുറപ്പെട്ട വിലാപയാത്രയ്ക്ക് ഒപ്പം മുഖ്യമന്ത്രി പിണറായി വിജയന് പുറമേ സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍, മുതിര്‍ന്ന നേതാക്കളായ എംഎ ബേബി, വിജയരാഘവന്‍, കെകെ ശൈലജ, ശ്രീമതി ടീച്ചര്‍ ഉള്‍പ്പെടെയുള്ള നേതാക്കള്‍ നടന്ന് നീങ്ങി.
അവസാന യാത്രയില്‍ പയ്യാമ്പലത്തേക്ക് ഒപ്പം നടന്ന് പിണറായി, ഹൃദയാഭിവാദ്യങ്ങളുമായി കോടിയേരിക്ക് മടക്കം - kodiyeri death latest
മുഖ്യമന്ത്രി പിണറായി വിജയന്‍ ഉള്‍പ്പെടെയുള്ള നേതാക്കള്‍ സിപിഎം കണ്ണൂർ ജില്ല കമ്മിറ്റി ഓഫിസില്‍ നിന്ന് പുറപ്പെട്ട കോടിയേരി ബാലകൃഷ്‌ണന്‍റെ വിലാപയാത്രയില്‍ ഒപ്പം നടന്ന് നീങ്ങി.
വിലാപയാത്രയില്‍ ഒപ്പം നടന്ന് നേതാക്കള്‍; കോടിയേരിക്ക് പയ്യാമ്പലത്തെ ചുവന്ന മണ്ണില്‍ അന്ത്യവിശ്രമം
സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി, മുതിര്‍ന്ന നേതാക്കളായ പ്രകാശ് കാരാട്ട്, എസ് രാമചന്ദ്രൻ പിള്ള തുടങ്ങിയവരും പയ്യാമ്പലത്ത് എത്തിയിരുന്നു. കേരളത്തിന്‍റെ ജനനായകനും മുൻ മുഖ്യമന്ത്രിയുമായിരുന്ന ഇകെ നായനാരുടെയും മുൻ സംസ്ഥാന സെക്രട്ടറി ചടയൻ ഗോവിന്ദന്‍റെയും സ്‌മൃതി കുടീരങ്ങൾക്ക് നടുവിലായാണ് കോടിയേരിയുടെ അന്ത്യവിശ്രമ സ്ഥലം.
Last Updated : Oct 3, 2022, 4:43 PM IST