കണ്ണൂർ : സിൽവർ ലൈൻ നടപ്പിലാക്കാൻ അനുവദിക്കില്ലെന്നത് പ്രതിപക്ഷത്തിന് വാശിയാണെന്നും എതിർപ്പിന് പിന്നിൽ രാഷ്ട്രീയമാണെന്നും സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണൻ. സർക്കാരിനെ തകർക്കാനാണ് കോ.ലീ.ബി സഖ്യത്തിന്‍റെ ശ്രമമെന്നും ഭൂമി നഷ്‌ടപ്പെടുന്നവർക്കൊപ്പം സർക്കാർ ഉണ്ടാകുമെന്നും കോടിയേരി വ്യക്തമാക്കി.
'കെ - റെയിൽ നടപ്പാക്കാന്‍ അനുവദിക്കില്ലെന്നത് പ്രതിപക്ഷത്തിന്‍റെ വാശി' ; ഭൂമി നഷ്‌ടപ്പെടുന്നവർക്കൊപ്പം സർക്കാർ ഉണ്ടാകുമെന്ന് കോടിയേരി - സിപിഎം ഒറ്റക്കെട്ടാണെന്ന് കോടിയേരി
ബംഗാൾ ചേരി, കേരള ചേരി എന്നിങ്ങനെ രണ്ട് തട്ടില്ലെന്നും സിപിഎം ഒറ്റക്കെട്ടാണെന്നും കോടിയേരി ബാലകൃഷ്‌ണന്‍

കോൺഗ്രസുകാർ പോലും കെ റെയിൽ പദ്ധതിയെ അനുകൂലിക്കുന്നുണ്ട്. കെ.വി തോമസിന്‍റെ നിലപാട് അതിന് ഉദാഹരണമാണ്. ജനങ്ങളോട് കാര്യങ്ങൾ വിശദീകരിക്കും. സമ്മേളനത്തിന് ശേഷം പാർട്ടി പ്രവർത്തകർ ആ പ്രവർത്തനത്തിൽ ഏർപ്പെടണമെന്നും കോടിയേരി പറഞ്ഞു.
പാർട്ടിയിൽ ചേരിതിരിവെന്ന് മാധ്യമങ്ങൾ പ്രചരിപ്പിച്ചു. ബംഗാൾ ചേരി, കേരള ചേരി എന്നിങ്ങനെ രണ്ട് തട്ടിലാണെന്നായിരുന്നു വാദം. എന്നാൽ എല്ലാം തെറ്റി. മാധ്യമ പ്രചാരണ വേല ജനങ്ങൾ വിശ്വസിക്കില്ല. അത്തരം പ്രചരണ വേലകൾ ഒന്നും ഇവിടെ നടക്കില്ല. മാധ്യമങ്ങൾ ഇനിയും എഴുതണം. അതനുസരിച്ച് പാർട്ടി കൂടുതൽ ശക്‌തിപ്പെടുമെന്നും കോടിയേരി കൂട്ടിച്ചേർത്തു.