കണ്ണൂർ: അഗ്ളോണിമ, കാലാത്തിയ, ഫിലോടണ്ടാൻ, വാണ്ട-മുക്കാറ, കോളീസ്...മലയാളിക്ക് അത്രയൊന്നും സുപരിചിതമല്ലാത്ത വിദേശ ചെടികളുടെ പേരുകളാണിത്. കണ്ണൂർ കുറ്റ്യാട്ടൂർ എട്ടേ-ആറിലുള്ള എം.കെ ഷമീറയുടെ വീട്ടില്‍ ചെന്നാല്‍ ഇത്തരം നൂറുകണക്കിന് വിദേശ ചെടികളുടെ അപൂർവ ശേഖരം കാണാം.
വീട്ടുമുറ്റത്തെ കാഴ്ച വസന്തം
ചൈന, തായ്‌ലൻഡ്, ഇറ്റലി തുടങ്ങിയ വിദേശ രാജ്യങ്ങളിൽ നിന്നുള്ള ചെടികളുടെ അപൂർവ ശേഖരമാണ് ഷമീറയുടെ വീട്ടുമുറ്റത്തുള്ളത്. ഇതിൽ എടുത്തു പറയേണ്ടത് അഗ്ളോണിമ ഇനത്തിൽ പെട്ട ചെടിയുടെ നൂറു കണക്കിന് വൈവിധ്യങ്ങൾ തന്നെ. കേരളത്തിൽ തന്നെ രണ്ടോ മൂന്നോ പേരുടെ കയ്യിൽ മാത്രമുള്ള ബ്ലാക്ക് മറൂണും ഷമീറയുടെ വീട്ടില്‍ കാണാം. ബോഗൺവില്ലയുടെ നൂറിലധികം ഇനങ്ങളും ഓർക്കിഡിന്‍റെ വ്യത്യസ്ഥ ഇനങ്ങളും കൊണ്ട് ആരെയും ആകര്‍ഷിപ്പിക്കുന്ന വിധത്തിലാണ് ഷമീറ വീട്ടുമുറ്റം ഒരുക്കിയത്.