കണ്ണൂര്‍ :കേളകത്ത് അമ്മയുടെ കാമുകന്‍റെ ആക്രമണത്തിനിരയായ ഒരു വയസുകാരിയുടെ ചികിത്സയും അനുബന്ധ ചെലവുകളും സര്‍ക്കാര്‍ ഏറ്റെടുക്കുമെന്ന് ആരോഗ്യമന്ത്രി വീണ ജോർജ്. ആവശ്യമെങ്കില്‍ കുട്ടിയുടെ സംരക്ഷണവും ഏറ്റെടുക്കുമെന്നും ആരോഗ്യമന്ത്രി ഫെയ്സ്ബുക്ക് കുറിപ്പിലൂടെ വ്യക്തമാക്കി.
ക്രൂരമര്‍ദനമേറ്റ ഒരുവയസുകാരിയുടെ സംരക്ഷണം ഏറ്റെടുക്കുമെന്ന് ആരോഗ്യമന്ത്രി - പെണ്‍കുട്ടിയെ ആക്രമിച്ചു
അമ്മയുടെ കാമുകന്‍റെ ആക്രമണത്തിനിരയായ ഒരു വയസുകാരി കണ്ണൂർ മെഡിക്കല്‍ കോളജില്‍ ചികിത്സയിലാണ്.
ആരോഗ്യമന്ത്രി
also read:ഒരു വയസുകാരിക്ക് ക്രൂരമർദനം; അമ്മയും രണ്ടാനച്ഛനും കസ്‌റ്റഡിയിൽ
കുട്ടിക്ക് മതിയായ വിദഗ്ധ ചികിത്സ ഉറപ്പാക്കാന്‍ മെഡിക്കല്‍ കോളജ് ആശുപത്രി സൂപ്രണ്ടിനോട് നിർദേശിച്ചതായി മന്ത്രി അറിയിച്ചു. കണ്ണൂര്‍ സര്‍ക്കാര്‍ മെഡിക്കല്‍ കോളജിലാണ് കുട്ടി ചികിത്സയില്‍ തുടരുന്നത്. കുട്ടിയുടെ തോളെല്ലിന് പൊട്ടലുണ്ട്. കേസിൽ ബാലാവകാശ കമ്മിഷൻ ചെയർമാൻ കെ.വി. മനോജ് കുമാർ വിശദമായ അന്വേഷണം ആവശ്യപ്പെട്ടിട്ടുണ്ട്.