കാസര്‍കോട്: വയനാട്ടിൽ വിദ്യാർഥി ക്ലാസ് മുറിയിൽ പാമ്പ് കടിയേറ്റ് മരിച്ച സംഭവത്തിൽ നാടകം അവതരിപ്പിച്ച് കണ്ണൂർ സർവകലാശാലക്ക് കീഴിലെ വിവിധ കോളജുകളിലുള്ള 18 വിദ്യാര്‍ഥികള്‍. ഷഹല ഷെറിന്‍റെ മരണത്തില്‍ വിമർശനങ്ങൾക്കിടയാക്കിയ അധ്യാപകരുടെ സമീപനം ചർച്ച ചെയ്തു കൊണ്ടാണ് കലാജാഥയിലെ നാടകം അരങ്ങിലെത്തിയത്.
കണ്ണൂർ സർവകലാശാലാ യൂണിയൻ കലാജാഥ 'വിത്തുകള്‍' പര്യടനമാരംഭിച്ചു - Kannur University Union
ഷഹല ഷെറിന്‍റെ മരണത്തില്‍ വിമർശനങ്ങൾക്കിടയാക്കിയ അധ്യാപകരുടെ സമീപനം ചർച്ച ചെയ്തു കൊണ്ടാണ് കണ്ണൂർ സർവകലാശാലയ്ക്കു കീഴിലെ വിവിധ കോളജുകളിലുള്ള 18 വിദ്യാര്‍ഥികള്‍ കലാജാഥ അവതരിപ്പിക്കുന്നത്
കണ്ണൂർ സർവകലാശാലാ യൂണിയൻ കലാജാഥ വിത്തുകൾ പര്യടനമാരംഭിച്ചു
'കുഴിച്ചുമൂടുമ്പോൾ ആയിരമായിരമായി മുളച്ചുപൊന്തുമെന്ന് നിനച്ചിരിക്കില്ല' എന്ന സന്ദേശമുയർത്തിയാണ് നാടകം അവതരിപ്പിച്ചത്. ഗോപി കുറ്റിക്കോലിന്‍റെ പാമ്പുകൾക്ക് മാളമുണ്ട് എന്ന നാടകത്തിലൂടെ ക്ലാസ് മുറിയിൽ അധ്യാപക വിദ്യാർഥി ബന്ധങ്ങളിലുണ്ടായ വിള്ളലും സാമൂഹിക വിഷയങ്ങളും കലാകാരൻമാർ തുറന്നവതരിപ്പിച്ചു. ഡിസംബർ 15 വരെ കണ്ണൂർ സർവകലാശാലയിലെ വിവിധ കലാലയങ്ങളിൽ കലാജാഥ പര്യടനം നടത്തും.
Last Updated : Dec 10, 2019, 2:22 PM IST