കേരളം

kerala

ETV Bharat / city

ദീൻദയാലും ബൽരാജ് മഡോക്കും പുറത്ത്, സവർക്കറും ഗോൾവാൾക്കറും അകത്തുണ്ട്: കണ്ണൂർ സർവകലാശാല സിലബസില്‍ മാറ്റം - കണ്ണൂർ യൂണിവേഴ്‌സിറ്റി വാർത്ത

മുഹമ്മദലി ജിന്ന, മൗലാനാ ആസാദ്, ഇഎംഎസ്, റാം മനോഹർ ലോഹ്യ, പെരിയാർ തുടങ്ങിയവരുടെ ചിന്താധാരകൾ സിലബസിൽ ഉൾപ്പെടുത്തി.

Kannur University Controversial Syllabus  Kannur University Syllabus  Kannur University MA Syllabus  Controversial Syllabus  New syllabus published  Kannur University New syllabus published  കണ്ണൂർ യൂണിവേഴ്‌സിറ്റി സിലിബസ്  പുതുക്കിയ കണ്ണൂർ യൂണിവേഴ്‌സിറ്റി സിലബസ്  കണ്ണൂർ യൂണിവേഴ്‌സിറ്റി  കണ്ണൂർ യൂണിവേഴ്‌സിറ്റി പുതുക്കിയ വാർത്ത  സിലബസ് പുതുക്കി കണ്ണൂർ യൂണിവേഴ്‌സിറ്റി  കണ്ണൂർ യൂണിവേഴ്‌സിറ്റി സിലബസ് പുതുക്കി  കണ്ണൂർ യൂണിവേഴ്‌സിറ്റി വാർത്ത  കണ്ണൂർ യൂണിവേഴ്‌സിറ്റി സിലബസ്
കണ്ണൂർ സർവകലാശാല വിവാദ സിലബസ്; പുതിയ സിലബസ് പുറത്തിറക്കി

By

Published : Sep 29, 2021, 5:03 PM IST

കണ്ണൂർ:കാവിവൽക്കരണമെന്ന ആരോപണം ഉയർന്ന കണ്ണൂർ സർവകലാശാലയുടെ സിലബസിന്‍റെ കാഴ്‌ചപ്പാടും ഉള്ളടക്കവും മാറ്റി. ആർഎസ്എസ് ആചാര്യൻമാരുടെ പുസ്‌തകങ്ങളിൽ ചിലത് നിലനിർത്തിയെങ്കിലും മുസ്ലീം, സോഷ്യലിസ്റ്റ്, ദ്രാവിഡ ദർശനങ്ങൾക്കാണ് സിലബസിൽ മുൻതൂക്കം നൽകിയിരിക്കുന്നത്. ഇതോടെ വിവാദങ്ങൾക്ക് വിരാമമായി.

ആർഎസ്എസ് ആചാര്യൻമാരായ ബൽരാജ് മഡോക്കും ദീൻദയാൽ ഉപാധ്യായയും സിലബസിന് പുറത്തായി. പകരം മുഹമ്മദലി ജിന്നയും മൗലാനാ ആസാദും ഇഎംഎസും റാം മനോഹർ ലോഹ്യയും പെരിയാറും സിലബസിലെത്തി. വി.ഡി സവർക്കറും എംഎസ് ഗോൾവാൾക്കറും പാഠഭാഗത്ത് ഉണ്ടെങ്കിലും അത് വിമർശനാത്മക പഠനത്തിനാണ്.

സിലബസിന്‍റെ ഉള്ളടക്കത്തിൽ മാത്രമല്ല അതിന്‍റെ കാഴ്‌ചപ്പാടിലുമുണ്ട് മാറ്റങ്ങൾ. രാഷ്ട്ര ഓർ നാഷൻ ഇൻ ഇന്ത്യൻ പൊളിറ്റിക്കൽ തോട്ട് എന്ന ആശയം മാറ്റി നാഷൻ ആന്‍റ് നാഷനലിസം ഇൻ ഇന്ത്യൻ പൊളിറ്റിക്കൽ തോട്ട് എ ക്രിട്ടിക് എന്നാക്കി.

എം.എ പൊളിറ്റിക്‌സ് ആന്‍റ് ഗവേണൻസ് വിഷയത്തിലെ സിലബസിന് എതിരെയായിരുന്നു വിമർശനമുയർന്നത്. സിലബസ് കാവിവൽക്കരിച്ചുവെന്നായിരുന്നു ആരോപണം. ഇതേ തുടർന്ന്‌ ഉയർന്ന സമരങ്ങൾക്ക് ഒടുവിൽ അന്വേഷണത്തിന് രണ്ടംഗ സമതിയെ ചുമലതപ്പെടുത്തിയിരുന്നു.

ഡോ. ജെ പ്രഭാഷ്, പ്രൊഫസർ കെ.എസ് പവിത്രൻ എന്നിവരായിരുന്നു സമിതി. ഇവർ നൽകിയ റിപ്പോർട്ട് അക്കാദമിക് കൗൺസിൽ അതേപടി അംഗീകരിക്കുകയായിരുന്നു.

READ MORE:വിമർശനാത്മകമായി ഗോള്‍വോള്‍ക്കറും സവർക്കറും ഉൾപ്പെടുന്നതില്‍ തെറ്റില്ല : വിവാദ സിലബസിനെ പിന്തുണച്ച് തരൂർ

ABOUT THE AUTHOR

...view details