കണ്ണൂര്‍: അരയില്‍ കെട്ടിയ ഏറ്റുകുടവും ഏറ്റുകത്തിയും ഒറ്റ മടങ്ങില്‍ കെട്ടിയ തളപ്പുമായി പുരുഷന്മാര്‍ കുത്തകയാക്കിയിരുന്ന തൊഴില്‍ മേഖലയിലേക്ക് കടന്നു ചെല്ലുമ്പോള്‍ കണ്ണൂർ കണ്ണവം പണ്യോട് ആദിവാസി കോളനിയിലെ ഷീജയെന്ന മുപ്പത്തിരണ്ട്കാരിയുടെ മുഖത്ത് പൂര്‍ണ ആത്മവിശ്വാസമാണ്. ആറ് മാസം മുമ്പ് കണ്ണവത്തുണ്ടായ വാഹനാപകടമാണ് ഷീജയുടെ ജീവിതം മാറ്റിമറിച്ചത്. അപകടത്തിൽ ചെത്തുതൊഴിലാളിയായ ഭർത്താവ് ജയകുമാറിന് പരിക്കേറ്റതോടെ കുടുംബത്തിന്‍റെ വരുമാന മാർഗം നിലച്ചു. ഇതോടെയാണ് ജയകുമാറിൽ നിന്ന് പഠിച്ചെടുത്ത ചെത്തുതൊഴിൽ ഷീജ സ്വയം ഏറ്റെടുക്കുന്നത്.
'അഭിമാനം ഈ അതിജീവനം ' - ഷീജ
കള്ള് ചെത്ത് തൊഴിലിലെ സ്ത്രീ സാന്നിധ്യമാണ് പണ്യോട് സ്വദേശി ഷീജ എറ്റെടുത്തത് ഭര്‍ത്താവിന്‍റെ തൊഴില്‍ കുടുംബത്തിന്‍റെ അതിജീവനത്തിനായി തൊഴിലെടുക്കുന്നത് അഭിമാനമെന്ന് ഷീജ.
'അതിജീവനം അഭിമാനം'
കുടുംബത്തിന്‍റെ അതിജീവിനത്തിനായി തൊഴിലെടുക്കുന്നത് അഭിമാനമായി കാണുകയാണ് ഷീജ. മറ്റ് ജോലികള്‍ക്ക് പുറമെ ദിവസേന എട്ടോളം തെങ്ങുകളില്‍ ഷീജ കയറും. കാലാവസ്ഥാ വ്യതിയാനം ഇടക്ക് തൊഴിലിനെ ബാധിക്കുന്നുണ്ടെന്നും ഷീജ പറയുന്നു. തെങ്ങ് കയറ്റം കൂടാതെ കാര്‍ഷിക മേഖലയിലും നിറസാന്നിധ്യമാണ് ഷീജ. ഭര്‍ത്താവും രണ്ട് മക്കളുമുള്ള കുടുംബത്തിന് താങ്ങാവുന്നതോടൊപ്പം ഏത് സാഹചര്യത്തെയും സ്ത്രീകള്‍ക്ക് അതിജീവിക്കാമെന്നും ഷീജ സമൂഹത്തോട് വിളിച്ചു പറയുന്നു.