കേരളം

kerala

ETV Bharat / city

എല്‍കെജി മുതല്‍ അഞ്ചാം ക്ലാസ് വരെ 11 ജോഡി ഇരട്ടകള്‍ ; കൗതുകമുണര്‍ത്തി പയ്യന്നൂരിലെ സ്‌കൂള്‍ - kannur school twins

പയ്യന്നൂർ ബിഎംഎൽപി സ്‌കൂളിലാണ് കൗതുക കാഴ്‌ച

പയ്യന്നൂര്‍ സ്‌കൂള്‍ ഇരട്ടകള്‍  ഇരട്ടക്കുട്ടികള്‍ വിദ്യാര്‍ഥികള്‍  കണ്ണൂര്‍ സ്‌കൂള്‍ ഇരട്ടക്കുട്ടികള്‍ വിദ്യാര്‍ഥികള്‍  kannur school twins  twins students payyanur school
എല്‍കെജി മുതല്‍ അഞ്ചാം ക്ലാസ് വരെ 11 ജോഡി ഇരട്ടകള്‍; കൗതുകമുണര്‍ത്തി പയ്യന്നൂരിലെ സ്‌കൂള്‍

By

Published : Mar 13, 2022, 3:18 PM IST

കണ്ണൂര്‍: ഇരട്ടകൾ കൈയടക്കിയ സ്‌കൂള്‍. പയ്യന്നൂർ ബിഎംഎൽപി സ്‌കൂളിലാണ് കൗതുക കാഴ്‌ച. എൽകെജി മുതൽ അഞ്ചാം തരം വരെ പതിനൊന്ന് ജോഡി ഇരട്ടക്കുട്ടികളാണ് സ്‌കൂളിലുള്ളത്. ഒരേ പോലത്തെ വസ്‌ത്രം ധരിച്ച് കൈകോര്‍ത്ത് പിടിച്ച് നടക്കുന്ന കുരുന്നുകള്‍ അധ്യാപകര്‍ക്കും രക്ഷിതാക്കള്‍ക്കും ഒരുപോലെ കൗതുകമാണ്.

എൽകെജിയില്‍ മാത്രം 4 ജോഡി കുരുന്നുകളുണ്ട്. യുകെജിയിലും ഒന്നാം ക്ലാസിലും രണ്ടാം ക്ലാസിലും ഓരോ ജോഡി വീതം ഇരട്ടകളും മൂന്നാം ക്ലാസില്‍ രണ്ട് ജോഡി കുട്ടികളും അഞ്ചാം തരത്തിൽ ഒരു ജോഡി ഇരട്ടക്കുട്ടികളുമാണ് സ്‌കൂളിലുള്ളത്.

ഇരട്ടകളാല്‍ നിറഞ്ഞ പയ്യന്നൂരിലെ സ്‌കൂള്‍

Also read: ചുട്ടുപൊള്ളി പാലക്കാട്; താപനില 42 ഡിഗ്രിയിലെത്തുന്നത് ഈ വർഷം ഇതാദ്യം

ഇതിന് മുന്‍പും ഇരട്ടക്കുട്ടികൾ വിദ്യാർഥികളായി എത്തിയിട്ടുണ്ടെങ്കിലും ഇത്തവണയാണ് ഏറ്റവും കൂടുതൽ ഇരട്ടക്കുട്ടികള്‍ പ്രവേശനം നേടിയതെന്ന് പ്രധാനാധ്യാപിക ജാക്വിലിൻ ബിന സ്റ്റാലി പറയുന്നു.

ABOUT THE AUTHOR

...view details