കേരളം

kerala

ETV Bharat / city

സാന്ത്വന സ്പര്‍ശം; തളിപ്പറമ്പിലെ അദാലത്തില്‍ ആയിരത്തിലധികം പരാതികള്‍ - സാന്ത്വന സ്പര്‍ശം അദാലത്ത് കണ്ണൂര്‍

രാവിലെ 9.30ഓടെ ആരംഭിച്ച അദാലത്ത് രാത്രി 8.30നാണ് അവസാനിച്ചത്.

kannur santhwana sparsham adalath  kannur news  adalath news  സാന്ത്വന സ്പര്‍ശം അദാലത്ത്  സാന്ത്വന സ്പര്‍ശം അദാലത്ത് കണ്ണൂര്‍  കണ്ണൂര്‍ വാര്‍ത്തകള്‍
സാന്ത്വന സ്പര്‍ശം; തളിപ്പറമ്പിലെ അദാലത്തില്‍ ആയിരത്തിലധികം പരാതികള്‍

By

Published : Feb 5, 2021, 12:33 AM IST

കണ്ണൂര്‍: കേരള സർക്കാരിന്‍റെ സാന്ത്വന സ്പർശം എന്ന പേരിൽ തളിപ്പറമ്പ് താലൂക്ക് ഓഫിസ് പരിസരത്ത് നടന്ന പരാതി പരിഹാര അദാലത്ത് അവസാനിച്ചു. പയ്യന്നൂർ, തളിപ്പറമ്പ് താലൂക്കുകളിലെ പരാതികളാണ് മന്ത്രിമാരുടെ നേതൃത്വത്തിൽ പരിഗണിച്ച് പരിഹാരം കണ്ടത്. തളിപ്പറമ്പിലെ 802 പരാതികളും പയ്യന്നൂരിലെ 621 പരാതികളും അദാലത്ത് മുഖാന്തരം സ്വീകരിച്ചു. മന്ത്രിമാരായ കെ. കെ ശൈലജ, ഇപി ജയരാജൻ, കടന്നപ്പള്ളി രാമചന്ദ്രൻ എന്നിവരുടെ നേതൃത്വത്തിലായിരുന്നു തളിപ്പറമ്പിൽ അദാലത്ത് നടന്നത്.

സാന്ത്വന സ്പര്‍ശം; തളിപ്പറമ്പിലെ അദാലത്തില്‍ ആയിരത്തിലധികം പരാതികള്‍

രാവിലെ ഒമ്പത് മണി മുതൽ ആരംഭിച്ച പയ്യന്നൂർ താലൂക്കിലെ പരാതി സ്വീകരിക്കുന്നത് രണ്ട് മണി വരെ തുടർന്നു. 621 പരാതികളാണ് ആകെ പയ്യന്നൂരിൽ നിന്നും ലഭിച്ചത്. അതിൽ 543 പരാതികളും ഇന്നാണ് ലഭിച്ചത്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി സംബന്ധിച്ച് ഇന്ന് വന്ന 144 പരാതി മുഴുവനായും തീർപ്പാക്കി. 22,26,000 രൂപ അതിനായി അനുവദിക്കുകയും ചെയ്തു. സിഎംഒ അപേക്ഷയായി വന്ന 399 എണ്ണത്തിൽ 56 എണ്ണം പരിഹരിക്കുകയും ബാക്കി അതാത് ഓഫീസുകളിലേക്ക് അയക്കുകയും ചെയ്തു.

തളിപ്പറമ്പ് താലൂക്കിൽ നിന്നും 802 പരാതികളാണ് ആകെ ലഭിച്ചത്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി സംബന്ധിച്ച് ഇന്ന് വന്ന 252 പരാതികൾ തീർപ്പാക്കി അതിനു വേണ്ടി 42,03,000 രൂപ അനുവദിക്കുകയും ചെയ്തു. റവന്യൂ, സിവിൽ സപ്ലൈ,സഹകരണം,പഞ്ചായത്ത്‌ വകുപ്പുകളിലേക്കാണ് ഏറ്റവും കൂടുതൽ പരാതികൾ എത്തിയത്. പയ്യന്നൂർ, തളിപ്പറമ്പ് താലൂക്കുകളിൽ നിന്നും വന്ന 1423 പരാതികളിൽ 90 ശതമാനവും ഇന്ന് നേരിട്ട് എത്തിയതിനാൽ ആൾക്കൂട്ടം വളരെ കൂടുതലായിരുന്നു. അതൊഴിവാക്കാനായി കണ്ണൂർ ജില്ലാ കലക്ടർ നേരിട്ട് പരാതികൾ സ്വീകരിക്കുകയും ചെയ്തു. രാവിലെ 9.30ഓടെ ആരംഭിച്ച അദാലത്ത് രാത്രി 8.30നാണ് അവസാനിച്ചത്.

ABOUT THE AUTHOR

...view details