കണ്ണൂർ:കണ്ണൂർ കണ്ണപുരത്ത് നിയന്ത്രണം വിട്ട പിക്കപ്പ് വാന്‍ ദേഹത്തേക്ക് പാഞ്ഞുകയറി രണ്ട് പേര്‍ക്ക് ദാരുണാന്ത്യം. കണ്ണപുരം യോഗശാല സ്വദേശി നൗഫൽ, പാപ്പിനിശ്ശേരി വെസ്റ്റ് സ്വദേശി സമദ് എന്നിവരാണ് മരിച്ചത്. അപകടത്തില്‍ പരിക്കേറ്റ ഒരാളുടെ നില ഗുരുതരമാണ്.
ഞായറാഴ്‌ച രാവിലെ എഴ് മണിക്കായിരുന്നു സംഭവം. പിലാത്തറ പാപ്പിനിശ്ശേരി കെഎസ്‌ടിപി റോഡിൽ കണ്ണപുരം പാലത്തിന് സമീപമാണ് അപകടമുണ്ടായത്. നിയന്ത്രണം വിട്ട പിക്കപ്പ് വാൻ റോഡരികിൽ നിൽക്കുകയായിരുന്ന ടാക്‌സി ഡ്രൈവറെയും സ്‌കൂട്ടർ യാത്രികനെയും ഇടിച്ച് തെറിപ്പിക്കുകയായിരുന്നു.