കണ്ണൂര്‍: തളിപ്പറമ്പ് പൊലീസ് സ്റ്റേഷൻ പരിധിയിൽ കുറുമാത്തൂരിൽ പതിമൂന്നുവയസുകാരി പീഡനത്തിനിരയായി. ബന്ധുവായി പത്താംക്ലാസുകാരൻ പീഡിപ്പിച്ചുവെന്നാണ് പെൺകുട്ടിയുടെ മാതാപിതാക്കൾ പൊലീസിൽ പരാതി നൽകിയത്.
കണ്ണൂരില്‍ പത്താം ക്ലാസുകാരൻ പതിമൂന്നുകാരിയെ പീഡിപ്പിച്ചെന്ന് പരാതി - pocso latest news
പത്താം ക്ലാസുകാരൻ പീഡിപ്പിച്ചുവെന്ന പരാതിയിൽ പൊലീസിന് സംശയമുയർന്നിട്ടുണ്ട്. പെൺകുട്ടിയെ മറ്റാരെങ്കിലും നിരന്തരം പീഡിപ്പിച്ചുട്ടുണ്ടോ എന്ന സംശയത്തിലാണ് പൊലീസ്.
2019ൽ വീട്ടിൽ ആളില്ലാത്ത ഒരു ദിവസം എത്തിയ ബന്ധുവായ പത്താംക്ലാസുകാരൻ മൊബൈൽ ഫോണിൽ അശ്ലീലദൃശ്യങ്ങൾ കാണിച്ച് പീഡിപ്പിച്ചുവെന്നാണ് പരാതി. കഴിഞ്ഞ ദിവസം ശാരീരിക അസ്വസ്ഥത കാണിച്ച പെൺകുട്ടിയെ ആശുപത്രിയിൽ എത്തിച്ചപ്പോഴാണ് ആറുമാസം ഗർഭിണിയാണെന്ന വിവരം പുറത്തറിഞ്ഞത്. തുടർന്ന് മാതാപിതാക്കൾ സംസാരിച്ചപ്പോഴാണ് പീഡനം നടന്ന വിവരം പെൺകുട്ടി തുറന്നു പറഞ്ഞത്. പത്താം ക്ലാസുകാരൻ പീഡിപ്പിച്ചുവെന്ന പരാതിയിൽ പൊലീസിന് സംശയമുയർന്നിട്ടുണ്ട്. പെൺകുട്ടിയെ മറ്റാരെങ്കിലും നിരന്തരം പീഡിപ്പിച്ചുട്ടുണ്ടോ എന്ന സംശയത്തിലാണ് പൊലീസ്. സംഭവത്തിൽ തളിപ്പറമ്പ പൊലീസ് അന്വേഷണം ആരംഭിച്ചു. കുട്ടിയുടെ വിശദമായ മൊഴി രേഖപ്പെടുത്തിയതിനു ശേഷം അന്വേഷണം ഊര്‍ജിതമാക്കും.