കണ്ണൂര്‍:പാനൂരിലെ യൂത്ത് ലീഗ് പ്രവര്‍ത്തകന്‍റെ കൊലപാതകത്തിന് പിന്നാലെയുണ്ടായ സംഘര്‍ഷങ്ങളുടെ പശ്ചാത്തലത്തില്‍ ജില്ലാ കലക്ടര്‍ വിളിച്ച സമാധാനയോഗം തുടങ്ങി. കലക്ടറും സിറ്റി പൊലീസ് കമ്മിഷണറും നേതൃത്വം നല്‍കുന്ന യോഗം യുഡിഎഫ് ബഹിഷ്കരിച്ചു. കൊലപാതകം നടന്ന് 48 മണിക്കൂറിന് ശേഷവും പ്രതികളെ പിടികൂടാൻ തയ്യാറാകാത്ത പൊലീസിന് നിലപാടിൽ പ്രതിഷേധിച്ചാണ് യുഡിഎഫിന്‍റെ നടപടി.
കണ്ണൂരില്‍ സമാധാന യോഗം ബഹിഷ്കരിച്ച് യു.ഡി.എഫ്
കൊലപാതകം നടന്ന് 48 മണിക്കൂറിന് ശേഷവും പ്രതികളെ പിടികൂടാൻ പൊലീസ് തയ്യാറാകുന്നില്ലെന്ന് ആരോപിച്ച് യുഡിഎഫ് യോഗം ബഹിഷ്കരിച്ചു.
കണ്ണൂരില്‍ സമാധാന യോഗം
കൂടുതല്‍ വായനയ്ക്ക് :-പാനൂര്‍ കൊലപാതകം; സി.പി.എം പ്രവർത്തകന്‍ അറസ്റ്റില്‍
സിപിഎം ഓഫിസുകൾ അക്രമിച്ചെന്ന് ആരോപിച്ച് നിരപരാധികളായ മുസ്ലിം ലീഗ് പ്രവർത്തകരെ പൊലീസ് മർദിച്ചെന്ന് പരാതിയുണ്ട്. ഇന്നുമുതൽ ശക്തമായ പ്രക്ഷോഭം ആരംഭിക്കുമെന്നും യുഡിഎഫ് അറിയിച്ചു. കണ്ണൂര്‍ കലക്ട്രേറ്റില്‍ ചേരുന്ന യോഗത്തില്‍ മുഴുവന്‍ രാഷ്ട്രീയ കക്ഷി നേതാക്കളേയും കലക്ടര്‍ ക്ഷണിച്ചിരുന്നു.