കേരളം

kerala

ETV Bharat / city

മഴ കനത്തു: കടന്തറപ്പുഴയില്‍ മലവെള്ളപ്പാച്ചില്‍ - മലവെള്ളപ്പാച്ചില്‍

വയനാട്, പൂഴിത്തോട് വനമേഖലയിലുണ്ടാകുന്ന ശക്തമായ മഴ കടന്തറപ്പുഴയിലെ ജലനിരപ്പ് ഉയരാൻ കാരണമാകും.

മഴ കനത്തതോടെ കുറ്റ്യാടി കടന്തറ പുഴയില്‍ മലവെള്ളപ്പാച്ചില്‍

By

Published : Jul 19, 2019, 4:56 AM IST

കണ്ണൂര്‍: മഴ കനത്തതോടെ കുറ്റ്യാടി കടന്തറപ്പുഴയിലും മുള്ളന്‍കുന്ന് നിടുവാല്‍ പുഴയിലും ശക്തമായ മലവെള്ളപ്പാച്ചില്‍. വൈകിട്ട് ആറ് മണിയോടെയാണ് കടന്തറപ്പുഴയില്‍ മലവെള്ളപ്പാച്ചില്‍ ഉണ്ടായത്. പുഴയോര നിവാസികള്‍ ജാഗ്രത പാലിച്ചതിനാല്‍ അപകടങ്ങള്‍ ഒഴിവായി.

മഴ കനത്തതോടെ കുറ്റ്യാടി കടന്തറ പുഴയില്‍ മലവെള്ളപ്പാച്ചില്‍

പശുക്കടവ് ഭാഗങ്ങളില്‍ മഴ ശക്തമല്ലെങ്കിലും രണ്ട് പുഴകളും ഉത്ഭവിക്കുന്ന മലയോരത്തെ വനങ്ങളില്‍ ശക്തമായ മഴ പെയ്‌തതാകാം പുഴകളിലെ ജലനിരപ്പ് ഉയരാന്‍ കാരണമായതെന്നാണ് കരുതുന്നത്. വയനാടൻ മലനിരകളോട് ചേർന്ന് കിടക്കുന്ന പ്രദേശമായതിനാൽ വയനാട്, പൂഴിത്തോട് വനമേഖലയിലുണ്ടാകുന്ന ശക്തമായ മഴ കടന്തറപ്പുഴയിലെ ജലനിരപ്പ് ഉയരാൻ കാരണമാകും.

ABOUT THE AUTHOR

...view details