കണ്ണൂര്‍: കാറിലെത്തിയ സംഘം വിദ്യാർഥിനിയെ തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ച സംഭവത്തിൽ രണ്ട് യുവാക്കളെ ഇരിട്ടി പൊലീസ് അറസ്റ്റ് ചെയ്തു. ചാവശ്ശേരി ജംഷീറ മൻസിലിൽ മുനവർ എന്ന അൻവർ നടുവനാട് കണ്ണിക്കരിയിൽ മുഹമ്മദ് എന്നിവരെയാണ് ഇരിട്ടി എസ് ഐ ദിനേശൻ കൊതേരിയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം അറസ്റ്റ് ചെയ്തത്. പായം വട്ട്യറയിലെ എരുമത്തടത്ത് വച്ച് കഴിഞ്ഞ 11ന് വൈകിട്ടോടെയാണ് കാറിലെത്തിയ സംഘം എട്ടാം ക്ലാസ് വിദ്യാർഥിനിയെ തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ചത്. ഇരിട്ടി ഹയർസെക്കണ്ടറി സ്‌കൂളിലെ വിദ്യാർഥികൾ സംഘം ചേര്‍ന്ന് ക്ലാസ് കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങവേ വാഗണർ കാറിലെത്തിയ സംഘം ഇവരോട് വഴി ചോദിക്കുകയും തുടർന്ന് മുന്നോട്ട് പോയ കാർ തിരിച്ചെത്തി എട്ടാം ക്ലാസുകാരിയെ കഴുത്തിൽ പിടിച്ച് മർദ്ദിക്കുകയും കാറിലേക്ക് വലിച്ച് കയറ്റുവാൻ ശ്രമിക്കുകയുമായിരുന്നു.
വിദ്യാര്‍ഥിനിയെ തട്ടികൊണ്ടുപോകാന്‍ ശ്രമിച്ച സംഭവത്തില്‍ രണ്ടുപേര്‍ അറസ്റ്റില്‍ - കണ്ണൂര്‍
തട്ടിക്കൊണ്ടുപോകാനുള്ള ശ്രമവും പോക്സോ കേസുമാണ് പ്രതികള്‍ക്കുമേല്‍ ചുമത്തിയിട്ടുള്ളത്
വിദ്യാര്‍ഥിനിയെ തട്ടികൊണ്ടുപോകാന്‍ ശ്രമിച്ച സംഭവത്തില്‍ രണ്ടുപേര്‍ അറസ്റ്റില്‍
കുട്ടികൾ ബഹളം വെച്ചതിനെത്തുടർന്ന് സമീപവാസികള്‍ ഓടിയെത്തിയതോടെ സംഘം ശ്രമം ഉപേക്ഷിച്ച് രക്ഷപ്പെടുകയായിരുന്നു. തുടര്‍ന്ന് കുട്ടികളുടെ പരാതിയില്‍ ഇരിട്ടി ഡി വൈ എസ് പി സജേഷ് വാഴാളപ്പിലിന്‍റെ നേതൃത്വത്തിൽ നടത്തിയ അന്വേഷണത്തിലാണ് ഇവര്‍ പിടിയിലായത്. പ്രദേശത്തെ സി സി ടി വി കാമറകൾ പരിശോധിച്ചാണ് പൊലീസ് ഇവരെ പിടികൂടിയത്. തട്ടിക്കൊണ്ടുപോകാനുള്ള ശ്രമവും പോക്സോ കേസുമാണ് ഇവർക്കെതിരെ ചുമത്തിയിട്ടുള്ളത്. പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാന്‍റ് ചെയ്തു.