കണ്ണൂർ: കണ്ണൂർ സെൻട്രൽ ജയിലിൽ 71 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. രണ്ട് ജീവനക്കാർക്കും 69 തടവുകാർക്കുമാണ് രോഗബാധ റിപ്പോർട്ട് ചെയ്‌തിരിക്കുന്നത്. ഈ മാസം 20 മുതല്‍ 24 വരെയാണ് ജയിലില്‍ കൊവിഡ് പരിശോധന നടത്തിയത്. ഇതില്‍ 20ാം തിയ്യതിയിലെ പരിശോധനയുടെ ഫലം മാത്രമാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. ബാക്കി ദിവസങ്ങളിലെ ഫലം കൂടി വരുമ്പോള്‍ കൂടുതല്‍ പേര്‍ക്ക് രോഗം സ്ഥിരീകരിക്കാനിടയുണ്ടെന്നാണ് വിലയിരുത്തല്‍. ഇതിന്‍റെ പശ്ചാത്തലത്തില്‍ ജയിലില്‍ കൊവിഡ് മാനദണ്ഡങ്ങള്‍ കൂടുതല്‍ കര്‍ശനമാക്കിയിട്ടുണ്ട്.
കണ്ണൂർ സെൻട്രൽ ജയിലിൽ 71 പേർക്ക് കൊവിഡ് - ഇന്നത്തെ കൊവിഡ് കണക്ക്
രണ്ട് ജീവനക്കാർക്കും 69 തടവുകാർക്കുമാണ് രോഗബാധ.
കൂടുതല്‍ വായനയ്‌ക്ക്:സംസ്ഥാനത്ത് 26,685 പേർക്ക് കൂടി കൊവിഡ്
ആകെ 1755 പേര്‍ക്കാണ് 24 മണിക്കൂറിനിടെ ജില്ലയില്‍ കൊവിഡ് സ്ഥിരീകരിച്ചത്. 24.3 ശതമാനമാണ് ടെസ്‌റ്റ് പോസിറ്റിവിറ്റി നിരക്ക്. 1633 പേര്‍ക്കും സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചിരിക്കുന്നത്. ഇതര സംസ്ഥാനത്ത് നിന്നെത്തിയ 90 പേർക്കും വിദേശത്ത് നിന്നെത്തിയ നാല് പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. 28 രോഗികള്‍ ആരോഗ്യപ്രവർത്തകരാണ്. ഇതോടെ ജില്ലയില്‍ കൊവിഡ് ബാധിച്ചവരുടെ എണ്ണം 78,594 ആയി. ഇതില്‍ 62,598 പേര്‍ രോഗമുക്തി നേടിയിട്ടുണ്ട്. 13,490 പേരാണ് ജില്ലയില്‍ ചികിത്സയിലുള്ളത്.