കണ്ണൂർ: സംസ്ഥാന സർക്കാരിന്‍റെ സുഭിക്ഷ കേരളം പദ്ധതിയുടെ ഭാഗമായി കൊട്ടില പെരിങ്ങീൽ പ്രതീക്ഷ ഗ്രൂപ്പിന്‍റെ മത്സ്യകൃഷിയുടെ വിളവെടുപ്പ് നടന്നു. വിഷരഹിത മത്സ്യം ജനങ്ങളിൽ എത്തിക്കുക എന്ന ലക്ഷ്യത്തോടെ ജൈവ രീതിയിൽ കൃഷി ചെയ്ത മത്സ്യമാണ് വിളവെടുത്തത്. പ്രതീക്ഷാ ഗ്രൂപ്പ് പ്രസിഡന്‍റ് ടി.പി പവിത്രന്‍റെ അധ്യക്ഷതയിൽ ടി.വി രാജേഷ് എംഎൽഎ വിളവെടുപ്പ് ഉദ്ഘാടനം ചെയ്തു.
പ്രതീക്ഷ ഗ്രൂപ്പിന്‍റെ മത്സ്യഷി വിളവെടുത്തു - കണ്ണൂർ വാർത്തകൾ
അസാം വാള,കരിമീൻ, തിലാപ്പിയ, ചെമ്മീൻ തുടങ്ങിയ മൽസ്യങ്ങളാണ് വിളവെടുത്തത്.
അസാം വാള,കരിമീൻ, തിലാപ്പിയ, ചെമ്മീൻ തുടങ്ങിയ മൽസ്യങ്ങളാണ് വിളവെടുത്തത്. കൂടാതെ പ്രധാനമന്ത്രി മത്സ്യസമ്പത്ത് യോജന പദ്ധതി പ്രകാരം ബയോഫ്ലോക് യൂണിറ്റിൽ മത്സ്യവിത്ത് നിക്ഷേപിക്കുകയും ചെയ്തു. ഇരുപതോളം അംഗങ്ങളുള്ള പ്രതീക്ഷ ഗ്രൂപ്പ് വര്‍ഷങ്ങളായി മത്സ്യ കൃഷിയിലേക്ക് ചുവടുവെച്ചിട്ട്. അടുത്ത ഘട്ടത്തിൽ 1000 കോഴികളെ വളർത്താനാണ് ഗ്രുപ്പിന്‍റെ തീരുമാനം. കൂടാതെ മലനാട് -നോർത്ത് മലബാർ റിവർ ക്രൂയിസ് ടൂറിസം പദ്ധതിയുടെ ഭാഗമായി ചേർന്ന് ഫാം സ്റ്റേയും നടപ്പിലാക്കാനാണ് ഭാരവാഹികളുടെ തീരുമാനം.
കൂടുതൽ വായനയ്‌ക്ക്:ഇഞ്ചി വില കുത്തനെ കുറഞ്ഞു; കര്‍ഷകര്‍ പ്രതിസന്ധിയില്‍