കേരളം

kerala

ETV Bharat / city

നിരീക്ഷണത്തിലിരിക്കെ മരിച്ചയാള്‍ക്ക് കൊവിഡില്ല - kannur latest news

Deth  kannur death  kannur latest news  കണ്ണൂര്‍ വാര്‍ത്തകള്‍
നിരീക്ഷണത്തിലിരിക്കെ മരിച്ചയാള്‍ക്ക് കൊവിഡില്ല

By

Published : May 30, 2020, 1:48 PM IST

Updated : May 30, 2020, 2:36 PM IST

13:36 May 30

കോഴിക്കോട് അഴിയൂർ സ്വദേശി ഹാഷിമാണ് തലശേരി സഹകരണ ആശുപത്രിയില്‍ മരിച്ചത്.

കണ്ണൂര്‍:കൊവിഡ് നിരീക്ഷണത്തിലിരിക്കെ മരിച്ച കോഴിക്കോട് അഴിയൂർ സ്വദേശി ഹാഷിം (62) കൊവിഡ് ബാധിതനായിരുന്നില്ലെന്ന് പരിശോധനാഫലം. തലശേരി സഹകരണ ആശുപത്രിയിൽ വച്ചാണ് ഇയാള്‍ മരിച്ചത്. വീട്ടിൽ നിരീക്ഷണത്തിലിരിക്കെ കുഴഞ്ഞുവീണ ഇയാളെ ആദ്യം മാഹി ജനറൽ ആശുപത്രിയിലേക്ക് കൊണ്ടുപോയി. ഇവിടെ നിന്ന് തലശേരി സഹകരണ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. കൊവിഡ് നിരീക്ഷണത്തിലുള്ള ആളായിരുന്നു എന്ന് ബന്ധുക്കൾ ആദ്യം ആശുപത്രിയിൽ പറഞ്ഞില്ലെന്നും ആരോഗ്യവകുപ്പ് അധികൃതരെ അറിയിക്കാതെയാണ് ഇയാളെ ആശുപത്രിയിലേക്ക് കൊണ്ടുപോയതെന്നും ആരോപണം ഉയർന്നിട്ടുണ്ട്. ഈ മാസം 17 നാണ് അതീവ ഗുരുതരാവസ്ഥയിൽ ഇയാൾ ഭാര്യയോടൊപ്പം ഷാർജയിൽ നിന്ന് നാട്ടിലെത്തിയത്.

Last Updated : May 30, 2020, 2:36 PM IST

ABOUT THE AUTHOR

...view details