കേരളം

kerala

ETV Bharat / city

ആവേശം അലയടിച്ച് കണ്ണൂര്‍; പാര്‍ട്ടി കോണ്‍ഗ്രസിന്‍റെ നാലാം നാള്‍ പ്രവര്‍ത്തകരുടെ ഒഴുക്ക് - kannur cpm party congress

ചെമ്പതാകകളും മുദ്രാവാക്യങ്ങളുമായി മുഖരിതമാണ് സമ്മേളന വേദി പരിസരം

സിപിഎം 23ാം പാർട്ടി കോൺഗ്രസ്‌  കണ്ണൂര്‍ സിപിഎം പാര്‍ട്ടി കോണ്‍ഗ്രസ്  എംകെ സ്റ്റാലിന്‍ പാര്‍ട്ടി കോണ്‍ഗ്രസ് സെമിനാര്‍  സിപിഎം പാർട്ടി കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ആവേശം  cpm 23rd party congress  kannur cpm party congress  cpm party congress mk stalin seminar
ആവേശം അലയടിച്ച് കണ്ണൂര്‍; പാര്‍ട്ടി കോണ്‍ഗ്രസിന്‍റെ നാലാം നാള്‍ പ്രവര്‍ത്തകരുടെ ഒഴുക്ക്

By

Published : Apr 9, 2022, 1:15 PM IST

കണ്ണൂർ: സിപിഎം 23ാം പാർട്ടി കോൺഗ്രസ്‌ അന്തിമഘട്ടത്തിലേക്ക് കടക്കുമ്പോൾ സിപിഎമ്മിന്‍റെ രാഷ്ട്രീയ തലസ്ഥാനമായ കണ്ണൂരിൽ ആവേശം അലയടിക്കുന്നു. നാലാം ദിനത്തിൽ പാർട്ടി കോൺഗ്രസ് നടക്കുന്ന നായനാർ അക്കാദമിക്ക് പുറത്ത് നേതാക്കളെയും മറ്റും കാണാനായി വലിയ ജനക്കൂട്ടമാണ് രാവിലെ മുതൽ. മുഖ്യമന്ത്രി പിണറായി വിജയനെയും ദേശീയ നേതാക്കളെയും ഹർഷാരവത്തോടെയാണ് പ്രവർത്തകർ സ്വീകരിച്ചത്.

സംസ്ഥാനത്തിന്‍റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള നിരവധി പ്രവർത്തകരാണ് സമ്മേളന വേദിയിലേക്ക് എത്തിയത്. ചെമ്പതാകകളും മുദ്രാവാക്യങ്ങളുമായി മുഖരിതമാണ് സമ്മേളന വേദി പരിസരം. ഇതര സംസ്ഥാനങ്ങളിൽ നിന്നുള്ള പ്രവർത്തകരും കണ്ണൂരിൽ എത്തിയിട്ടുണ്ട്.

വൈകിട്ട് തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിൻ പങ്കെടുക്കുന്ന സെമിനാറിലേക്ക് വിവിധ ജില്ലകളിൽ നിന്നുള്ള നിരവധിപേർ കൂടി എത്തും. പാർട്ടി സമ്മേളനം സമാപിക്കുന്ന നാളെ (10.04.2022) ഒരു ലക്ഷം പേർ പങ്കെടുക്കുന്ന റാലി കണ്ണൂരിനെ ചുവപ്പണിയിക്കും.

Also read: ഉറ്റു നോക്കി രാഷ്ട്രീയ കേരളം: മുഖ്യാതിഥി സ്റ്റാലിൻ, ശ്രദ്ധാകേന്ദ്രമായി കെ.വി തോമസ്

ABOUT THE AUTHOR

...view details