കേരളം

kerala

By

Published : Oct 28, 2020, 8:03 PM IST

ETV Bharat / city

കണ്ണൂരില്‍ 506 പേര്‍ക്ക് കൂടി കൊവിഡ്; മരണം നൂറായി

4948 പേരാണ് ജില്ലയില്‍ ചികിത്സയില്‍ കഴിയുന്നത്.

kannur covid update  kannur covid news  covid death in kannur  kannur today covid  കണ്ണൂര്‍ കൊവിഡ് വാര്‍ത്തകള്‍  കൊവിഡ് കണക്ക്  കണ്ണൂര്‍ ലേറ്റസ്‌റ്റ് വാര്‍ത്തകള്‍  ഇന്നത്തെ കൊവിഡ് കണക്ക്
കണ്ണൂരില്‍ 506 പേര്‍ക്ക് കൂടി കൊവിഡ്; മരണം നൂറായി

കണ്ണൂർ: ജില്ലയില്‍ 506 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. 465 പേര്‍ക്ക് സമ്പര്‍ക്കം മൂലമാണ് രോഗബാധ. ഒരാള്‍ വിദേശത്ത് നിന്നും 19 പേര്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്ന് എത്തിയവരും 21 പേര്‍ ആരോഗ്യ പ്രവര്‍ത്തകരുമാണ്. ഇതോടെ ജില്ലയില്‍ ഇതുവരെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട കൊവിഡ് പോസിറ്റീവ് കേസുകള്‍ 23690 ആയി. ഇവരില്‍ 662 പേര്‍ ഇന്ന് രോഗമുക്തി നേടി. ഇതോടെ രോഗം ഭേദമായവരുടെ എണ്ണം 17995 ആയി.

100 പേര്‍ കൊവിഡ് മൂലം മരണപ്പെട്ടു. ബാക്കി 4948 പേര്‍ ചികില്‍സയിലാണ്. ജില്ലയില്‍ നിലവിലുള്ള കൊവിഡ് പോസിറ്റീവ് കേസുകളില്‍ 4044 പേര്‍ വീടുകളിലും ബാക്കി 904 പേര്‍ വിവിധ ആശുപത്രികളിലും സിഎഫ്‌എല്‍ടിസികളിലുമായാണ് ചികില്‍സയില്‍ കഴിയുന്നത്. 19425 പേരാണ് ജില്ലയില്‍ നിലവില്‍ നിരീക്ഷണത്തിലുള്ളത്. ഇതില്‍ 18408 പേര്‍ വീടുകളിലും 1017 പേര്‍ ആശുപത്രികളിലുമാണ് നിരീക്ഷണത്തില്‍ കഴിയുന്നത്. ജില്ലയില്‍ നിന്ന് ഇതുവരെ 201587 സാമ്പിളുകള്‍ പരിശോധനയ്ക്ക് അയച്ചതില്‍ 201190 എണ്ണത്തിന്‍റെ ഫലം വന്നു. 397 എണ്ണത്തിന്‍റെ ഫലം ലഭിക്കാനുണ്ട്.

ABOUT THE AUTHOR

...view details