കേരളം

kerala

ETV Bharat / city

കണ്ണൂരില്‍ 33 പേര്‍ക്ക് കൂടി കൊവിഡ്

ജില്ലയില്‍ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 1570 ആയി. ഇതില്‍ 1159 പേര്‍ രോഗമുക്തി നേടി.

kannur covid update  kannur news  covid news  kannur covid news  കണ്ണൂര്‍ വാര്‍ത്തകള്‍  കൊവിഡ് വാര്‍ത്തകള്‍  കണ്ണൂര്‍ കൊവിഡ് വാര്‍ത്തകള്‍
കണ്ണൂരില്‍ 33 പേര്‍ക്ക് കൂടി കൊവിഡ്

By

Published : Aug 6, 2020, 8:57 PM IST

കണ്ണൂർ: ജില്ലയില്‍ 33 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. 17 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. വിദേശത്ത് നിന്ന് എത്തിയ ഒരാള്‍ക്കും ഇതര സംസ്ഥാനത്ത് നിന്ന് എത്തിയ 14 പേര്‍ക്കും ഡിഎസ്‌സിയിലെ ഒരു ഡോക്ടര്‍ക്കുമാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്. കൊവിഡ് ബാധിച്ച് ചികില്‍സയിലായിരുന്ന 10 പേര്‍ കൂടി ഇന്ന് രോഗമുക്തി നേടി. ഇതോടെ ജില്ലയില്‍ ഇതുവരെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട കൊവിഡ് പോസിറ്റീവ് കേസുകളുടെ എണ്ണം 1570 ആയി. ഇതില്‍ 1159 പേര്‍ രോഗമുക്തി നേടി. 9721 പേരാണ് ജില്ലയില്‍ നിരീക്ഷണത്തിലുള്ളത്. ജില്ലയില്‍ നിന്ന് ഇതുവരെ 34477 സാംപിളുകള്‍ പരിശോധനയ്ക്ക് അയച്ചതില്‍ 33272 എണ്ണത്തിന്‍റെ ഫലം വന്നു. 1205 എണ്ണത്തിന്‍റെ ഫലം ലഭിക്കാനുണ്ട്.

കരിപ്പൂര്‍ വിമാനത്താവളം വഴി ജൂലൈ ഒന്നിന് അബുദാബിയില്‍ നിന്നെത്തിയ രാമന്തളി സ്വദേശിയായ 58കാരി, ബെംഗളൂരുവില്‍ നിന്ന് ജൂലൈ 13ന് എത്തിയ ഇരിട്ടി സ്വദേശിയായ 32കാരന്‍, 25ന് എത്തിയ പാനൂര്‍ സ്വദേശികളായ ഏഴ് വയസുകാരന്‍, 15കാരന്‍, 39കാരി, 28ന് എത്തിയ പാനൂര്‍ സ്വദേശിയായ 35കാരി, 29ന് എത്തിയ കണ്ണൂര്‍ കോര്‍പ്പറേഷന്‍ സ്വദേശിയായ 49കാരന്‍, ചിറ്റാരിപ്പറമ്പ സ്വദേശികളായ 22കാരി, 52കാരന്‍, ഓഗസ്‌റ്റ് മൂന്നിന് എത്തിയ കുന്നോത്തുപറമ്പ സ്വദേശിയായ 44കാരന്‍, ഓഗസ്‌റ്റ് രണ്ടിന് 6ഇ 7974 വിമാനത്തില്‍ കണ്ണൂരിലെത്തിയ കുന്നോത്തുപറമ്പ് സ്വദേശിയായ 49കാരന്‍, ജൂലൈ 23ന് പഞ്ചാബില്‍ നിന്ന് ട്രെയിന്‍ മാര്‍ഗം എത്തിയ അയ്യന്‍കുന്ന് സ്വദേശിയായ 29കാരന്‍, ഓഗസ്‌റ്റ് 2ന് കര്‍ണാടകയില്‍ നിന്ന് എത്തിയ അയ്യന്‍കുന്ന് സ്വദേശിയായ 52കാരന്‍, 4ന് ഗുണ്ടല്‍പേട്ടയില്‍ നിന്ന് എത്തിയ മാങ്ങാട്ടിടം സ്വദേശിയായ 54കാരന്‍, ജൂലൈ 29ന് ശ്രീനഗറില്‍ നിന്ന് ഡല്‍ഹി വഴി എഐ 425 വിമാനത്തില്‍ കണ്ണൂരിലെത്തിയ ചെറുതാഴം സ്വദേശിയായ 28കാരന്‍ എന്നിവരാണ് പുറത്തു നിന്നെത്തിയവര്‍.

മാട്ടൂല്‍ സ്വദേശികളായ 35കാരി, 68കാരന്‍, കൂത്തുപറമ്പ സ്വദേശിയായ 11 വയസുകാരന്‍, പയ്യന്നൂര്‍ സ്വദേശിയായ 35കാരന്‍, കോടിയേരി സ്വദേശിയായ രണ്ടുവയസുകാരി, താഴെ ചൊവ്വ സ്വദേശിയായ 54കാരന്‍, പാനൂര്‍ സ്വദേശികളായ 54കാരായ രണ്ടുപേര്‍, പരിയാരം സ്വദേശിയായ 37കാരന്‍, മയ്യില്‍ സ്വദേശിയായ 45കാരന്‍, പടിയൂര്‍ സ്വദേശിയായ 56കാരന്‍, ചാലാട് സ്വദേശിയായ 24കാരന്‍, പെരിങ്ങോം സ്വദേശിയായ മൂന്നു വയസുകാരന്‍, മാട്ടൂല്‍ സ്വദേശികളായ 26കാരന്‍, ആറു വയസുകാരന്‍, പട്ടുവം സ്വദേശിയായ 31കാരി, തളിപ്പറമ്പ സ്വദേശിയായ 36കാരന്‍ എന്നിവരാണ് സമ്പര്‍ക്കത്തിലൂടെ രോഗബാധിതരായത്. കണ്ണൂരിൽ താമസമാക്കിയ കോഴിക്കോട് സ്വദേശിയായ മിലിറ്ററി ആശുപത്രിയിലെ ഡോക്ടറായ 35കാരനാണ് ഡിഎസ്‌സി ക്ലസ്റ്ററില്‍ നിന്ന് പുതുതായി കൊവിഡ് പോസിറ്റീവായത്.

ABOUT THE AUTHOR

...view details