കണ്ണൂര്‍: ജില്ലയില്‍ കൊവിഡ് നിരീക്ഷണത്തിലുണ്ടായിരുന്ന പതിനേഴ് വയസുകാരൻ മരിച്ചു. ചെന്നൈയിൽ നിന്നെത്തി നിരീക്ഷണത്തിൽ കഴിഞ്ഞിരുന്ന മാടായി സ്വദേശി റിബിൻ ബാബുവാണ് മരിച്ചത്. മസ്തിഷ്ക അണുബാധയാണ് മരണകാരണമെന്ന് ആശുപത്രി അധികൃതർ പറഞ്ഞു. കടുത്ത പനിയും തലവേദനയും ഉണ്ടായതിനെത്തുടർന്ന് ബുധനാഴ്ചയാണ് റിബിനെ പരിയാരം മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചത്. ഇയാളുടെ ആദ്യ കൊവിഡ് പരിശോധനാഫലം നെഗറ്റീവായിരുന്നു. മുൻകരുതലിന്‍റെ ഭാഗമായി സ്രവ പരിശോധന വീണ്ടും നടത്തും.
കണ്ണൂരില്‍ കൊവിഡ് നിരീക്ഷത്തിലുണ്ടായിരുന്ന യുവാവ് മരിച്ചു - കൊവിഡ് കേരള വാര്‍ത്തകള്‍
![കണ്ണൂരില്‍ കൊവിഡ് നിരീക്ഷത്തിലുണ്ടായിരുന്ന യുവാവ് മരിച്ചു കൊവിഡ് കേരള വാര്‍ത്തകള്‍ covid latest news](https://etvbharatimages.akamaized.net/etvbharat/prod-images/768-512-7329599-thumbnail-3x2-air.jpg)
കണ്ണൂരില്‍ കൊവിഡ് നിരീക്ഷത്തിലുണ്ടായിരുന്ന യുവാവ് മരിച്ചു
16:15 May 24
ആദ്യ പരിശോധന ഫലം നെഗറ്റീവായിരുന്നു. രണ്ടാമതും സ്രവം പരിശോധനക്കയച്ചിട്ടുണ്ട്.
Last Updated : May 24, 2020, 5:02 PM IST