കേരളം

kerala

ETV Bharat / city

സിഒടി നസീർ വധശ്രമം: സി പി എം തലശ്ശേരി ഏരിയ കമ്മിറ്റി മുൻ സെക്രട്ടറി അറസ്റ്റിൽ - തലശ്ശേരി

എ.എൻ.ഷംസീർ എം.എൽ.എ യുടെ മുൻ ഡ്രൈവറാണ് അറസ്റ്റിലായ രാജേഷ്

പിടിയിലായ രാജേഷ്

By

Published : Jun 21, 2019, 8:57 PM IST

കണ്ണൂർ: സി ഒ ടി നസീറിനെ ആക്രമിച്ച സംഭവത്തിൽ ഒരാളെ കൂടി പൊലീസ് അറസ്റ്റ് ചെയ്തു. സി പി എം തലശ്ശേരി മുൻ ഏരിയ കമ്മിറ്റി സെക്രട്ടറി എൻ.കെ.രാജേഷാണ് പൊലീസ് പിടിയിലായത്. എ.എൻ.ഷംസീർ എം.എൽ.എ യുടെ മുൻ ഡ്രൈവറും തലശ്ശേരി ടൗൺ സർവ്വീസ് ബാങ്ക് ജീവനക്കാരനുമാണ് രാജേഷ്. പൊലീസ് കസ്റ്റഡിയിലുള്ള പ്രതിയായ പൊട്ടിയൻ സന്തോഷിന്‍റെ മൊഴിയെ തുടർന്നാണ് സി ഐ വി.കെ വിശ്വംഭരന്‍റെ നേതൃത്വത്തിലുള്ള സംഘം രാജേഷിനെ അറസ്റ്റ് ചെയ്തത്. ഇതോടെ കേസിൽ അറസ്റ്റിലായവരുടെ എണ്ണം ഏഴായി. കഴിഞ്ഞ മാസം 18ന് രാത്രിയിലാണ് തലശ്ശേരി കായ്യത്ത് റോഡിൽ വെച്ച് സി.ഒ.ടി.നസീർ ആക്രമിക്കപ്പെട്ടത്.

ABOUT THE AUTHOR

...view details