കണ്ണൂര്‍:സെൻട്രൽ ജയിൽ കോമ്പൗണ്ടിനുള്ളിലെ ഫുഡ് ഫാക്ടറി ഓഫിസിൽ നടന്ന മോഷണത്തിന് പിന്നില്‍ ശിക്ഷ കഴിഞ്ഞുപോയ തടവുകാരാണെന്ന് പ്രാഥമിക നിഗമനം. വകുപ്പുതല അന്വേഷണ റിപ്പോർട്ട് ഉത്തര മേഖല ജയിൽ ഡി.ഐ.ജി വിനോദ് കുമാർ ജയിൽ ഡിജിപിക്ക് കൈമാറി. കുറ്റവാളിയെ ഉടൻ കണ്ടെത്തനാണ് ജയിൽ ഡിജിപിയുടെ നിർദേശം. ഐ.ആർ.ബി ഡയറക്ടറോട് ജയിൽ ഡിഐജി റിപ്പോർട്ട് തേടി. ഭീമമായ തുക എന്തിന് ഓഫീസിൽ സൂക്ഷിച്ചുവെന്നതും പരിശോധിക്കും.
സെന്‍ട്രല്‍ ജയിലിലെ മോഷണത്തിന് പിന്നില്‍ മുൻ തടവുകാരെന്ന് സംശയം
ചപ്പാത്തി കൗണ്ടറില്‍ നിന്ന് 1,92,000 രൂപയാണ് മോഷണം പോയത്
വ്യാഴാഴ്ചയാണ് ജയില്‍ കോമ്പൗണ്ടിലെ ചപ്പാത്തി കൗണ്ടറില്‍ മോഷണം നടന്നത്. 1,92,000 രൂപയാണ് മോഷണം പോയത്. പൂട്ട് പൊളിച്ചാണ് ചപ്പാത്തി കൗണ്ടറിനകത്ത് മോഷ്ടാവ് കടന്നത്. പൂട്ടിലും പരിസരത്തും മണം പിടിച്ച പൊലീസ് നായ ജയിൽ പരിസരത്ത് കൂടി ദേശീയപാതയിലേക്കും തുടർന്ന് ജയിലിന് 500 മീറ്റർ മാറിയുള്ള ജയിൽ പൊലീസ് ട്രെയിനിങ് സെന്‍ററിനകത്തും മണം പിടിച്ചെത്തിയിരുന്നു. കഴിഞ്ഞ ദിവസങ്ങളിൽ ഫുഡ്‌ഫാക്ടറിയിൽ ജോലി ചെയ്‌തവരെ കേന്ദ്രീകരിച്ചാണ് പ്രധാനമായും അന്വേഷണം നടക്കുന്നത്.
Also read: കണ്ണൂർ സെന്‍ട്രല്‍ ജയിലില്‍ മോഷണം; 1,92,000 രൂപയോളം നഷ്‌ടപ്പെട്ടു