കണ്ണൂര്‍, വിയ്യൂര്‍ സെന്‍ട്രല്‍ ജയിലുകളില്‍ മിന്നല്‍ പരിശോധന - ഡിജിപി ഋഷിരാജ്സിംഗ്
ജയിലിലെ പ്രവർത്തനങ്ങൾക്കെതിരെ പരാതി ഉയർന്ന പശ്ചാത്തലത്തിലാണ് ജയില്‍ ഡിജിപി ഋഷിരാജ് സിംഗ് റെയ്‌ഡ് നടത്തിയത്.
കണ്ണൂർ: കണ്ണൂർ സെൻട്രൽ ജയിലിൽ ഋഷിരാജ് സിംഗിന്‍റെ മിന്നൽ പരിശോധന. പുലർച്ചെ നാല് മണിക്കാണ് ജയിൽ ഡിജിപി പരിശോധനക്ക് എത്തിയത്. പരിശോധനയില്‍ മൊബൈൽ ഫോൺ, സിം കാർഡുകൾ, കത്തി, കൊടുവാൾ എന്നിവ സെല്ലുകളിൽ നിന്ന് കണ്ടെടുത്തു. ജയിലിലെ പ്രവർത്തനങ്ങൾക്കെതിരെ പരാതി ഉയർന്ന പശ്ചാത്തലത്തിലാണ് ഡിജിപി ഋഷിരാജ് സിംഗ് റെയ്‌ഡ് നടത്തിയത്. കഞ്ചാവും ജയിലില്‍ നിന്ന് കിട്ടിയതായാണ് സൂചന. വിയ്യൂര്‍ സെന്‍ട്രല്‍ ജയിലില്‍ തൃശൂര്‍ സിറ്റി പൊലീസ് കമ്മീഷണര്‍ യതീഷ് ചന്ദ്ര നടത്തിയ റെയ്‌ഡില്‍ ടി പി വധക്കേസ് പ്രതി ഷാഫിയുടെ കയ്യില്‍ നിന്നും രണ്ട് മൊബൈല്‍ ഫോണുകള്‍ പിടിച്ചെടുത്തു. 2017 ലും വിയ്യൂര്‍ ജയിലില്‍ നിന്നും ഷാഫി ഉപയോഗിക്കുന്ന മൊബൈല്‍ ഫോണ്‍ പിടിച്ചെടുത്തിരുന്നു. വിയ്യൂര്‍ ജയിലില്‍ പുലര്‍ച്ചെയാണ് മിന്നല്‍ പരിശോധന നടത്തിയത്.