കേരളം

kerala

ETV Bharat / city

വീടിന് മുന്നില്‍ തലയെടുപ്പുള്ള ഗജവീരന്‍; ഒറിജിനലിനെ വെല്ലും സിമന്‍റ് ആനയെ നിര്‍മിച്ച് സഹോദരങ്ങള്‍

കണ്ണാടിപ്പാറ സ്വദേശികളായ റോണി, റോബിന്‍ എന്നി സഹോദരങ്ങളാണ് 7 അടി വലിപ്പമുള്ള കുട്ടിക്കൊമ്പനെ നിര്‍മിച്ചത്

സിമന്‍റ് ആന വാര്‍ത്ത  കണ്ണൂര്‍ സിമന്‍റ് ആന വാര്‍ത്ത  കണ്ണൂര്‍ സഹോദരങ്ങള്‍ ആന വാര്‍ത്ത  കണ്ണൂര്‍ സഹോദരങ്ങള്‍ സിമന്‍റ് ആന നിര്‍മാണം വാര്‍ത്ത  സഹോദരങ്ങള്‍ സിമന്‍റ് ആന വാര്‍ത്ത  സഹോദരങ്ങള്‍ സിമന്‍റ് ആന കണ്ണൂര്‍ വാര്‍ത്ത  kannur cement elephant news  kannur brothers make elephant news  kannur brothers cement elephant news  cement elephant news
വീടിന് മുന്നില്‍ തലയെടുപ്പുള്ള ഗജവീരന്‍; ഒറിജിനലിനെ വെല്ലും സിമന്‍റ് ആനയെ നിര്‍മിച്ച് സഹോദരങ്ങള്‍

By

Published : Sep 11, 2021, 7:53 AM IST

Updated : Sep 11, 2021, 12:33 PM IST

കണ്ണൂര്‍: വീടിന്‍റെ മുറ്റത്ത് സിമന്‍റ് കൊണ്ട് കൊമ്പനെ നിര്‍മിച്ച് ശ്രദ്ധേയമാവുകയാണ് കണ്ണാടിപ്പാറ സ്വദേശികളായ സഹോദരങ്ങള്‍. റോണി, റോബിന്‍ എന്നി സഹോദരങ്ങളാണ് 7 അടി വലിപ്പമുള്ള കുട്ടിക്കൊമ്പനെ നിര്‍മിച്ചത്. വീട് നിർമാണത്തിനായി കൊണ്ടുവന്ന സിമന്‍റും കമ്പിയും ഉപയോഗിച്ചായിരുന്നു നിർമാണം. ഫ്ലോറോ കോട്ട് പെയിന്‍റ് കൂടി അടിച്ച് മിനുക്കിയതോടെ ഒറിജിനലിനെ വെല്ലുന്ന തലയെടുപ്പുള്ള കൊമ്പൻ മുറ്റത്ത് അണിഞ്ഞൊരുങ്ങി നിന്നു.

അബുദാബിയിൽ ജോലി ചെയ്യുന്ന റോണി നാട്ടിൽ എത്തി കൊവിഡ് പോസിറ്റീവായി. വിമാന സര്‍വീസ് നിര്‍ത്തിവച്ചതിനാല്‍ വിദേശത്തേക്ക് പോകാനായില്ല. ഇതോടെ 10 വർഷങ്ങൾക്ക് മുന്‍പുള്ള ആഗ്രഹം സഹോദരങ്ങള്‍ പൊടിത്തട്ടിയെടുക്കുകയായിരുന്നു. ഒന്നര മാസം കൊണ്ടാണ് നിര്‍മാണം പൂര്‍ത്തിയാക്കിയത്. ഗജവീരനെ കാണാനും ഫോട്ടോ എടുക്കാനും ഇപ്പോള്‍ നിരവധി പേരാണ് ഇവരുടെ വീട്ടിലേക്ക് എത്തുന്നത്.

ഒറിജിനലിനെ വെല്ലും സിമന്‍റ് ആനയെ നിര്‍മിച്ച് സഹോദരങ്ങള്‍

Also read: വിജിത്തിന്‍റെ പക്ഷികളും ഗാഥയുടെ പ്രധാനമന്ത്രിമാരും; വരകളിലൂടെ റെക്കോഡ് നേടി കളിക്കൂട്ടുകാർ

Last Updated : Sep 11, 2021, 12:33 PM IST

ABOUT THE AUTHOR

...view details