കേരളം

kerala

ETV Bharat / city

കണ്ണൂരിൽ കുട്ടികളെ ക്രൂരമായി മർദ്ദിച്ചു: പിതാവ് അറസ്റ്റിൽ - കണ്ണൂർ അഴീക്കോട്

ആലുവയിലെ കുട്ടി മരിച്ചതിന് പിന്നാലെ മറ്റൊരു ക്രൂരമര്‍ദ്ദനത്തിന്‍റെ വാര്‍ത്ത കൂടി. കണ്ണൂര്‍ അഴീക്കോടാണ് പിതാവ് രണ്ട് കുട്ടികളെ മര്‍ദ്ദിച്ചത്. പിതാവിനെ പൊലീസ് അറസ്റ്റ് ചെയ്തു.

kannur

By

Published : Apr 19, 2019, 12:13 PM IST

കണ്ണൂർ:കണ്ണൂര്‍ അഴീക്കോടില്‍പന്ത്രണ്ടും എട്ടും വയസുള്ള കുട്ടികളെ ക്രൂരമായി മർദ്ദിച്ച കേസിൽ പിതാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. നീർക്കടവ് സ്വദേശി രാജേഷിനെയാണ് വളപ്പട്ടണം പൊലീസ് അറസ്റ്റ് ചെയ്തത്. ഭാര്യക്കും മൂന്ന് മക്കൾക്കുമൊപ്പം താമസിക്കുന്ന ഇയാൾ കുട്ടികളെ ഉപദ്രവിക്കുന്നത് പതിവായതോടെ അയൽവാസികളാണ് പൊലീസിൽ പരാതി നൽകിയത്. എട്ട് വയസുകാരിയെ നിലത്തടിക്കുകയും പന്ത്രണ്ട് വയസുകാരന്‍റെ കൈ പിടിച്ച് പൊട്ടിക്കുകയും ചെയ്തതിന് പുറമെ കുട്ടികളെ ക്ലോസറ്റിലെ വെള്ളം കുടിപ്പിക്കുകയും ചെയ്തുവെന്നാണ് പരാതി. സംഭവത്തിൽ കുട്ടികളുടെ മാതാവിൽ നിന്ന് പൊലീസ് മൊഴിയെടുത്തു. ജുവനൈൽ ജസ്റ്റിസ് ആക്ട് പ്രകാരം കേസെടുത്ത പ്രതിയെ കണ്ണൂർ കോടതിയിൽ ഹാജരാക്കി.

ABOUT THE AUTHOR

...view details