യാത്ര സൈക്കിളിലാക്കി മാതൃകയായി എഎസ്ഐ - kannur lock down news
റോഡിൽ വാഹനങ്ങൾ കുറവായതും മറ്റ് കായിക വിനോദങ്ങളിൽ ഏർപ്പെടാൻ സാധിക്കാത്തതുമാണ് സൈക്കിളിൽ ജോലിക്ക് പോകുവാനുള്ള തീരുമാനത്തിന് പിന്നിലെന്ന് പ്രസാദ്
കണ്ണൂര്‍: ലോക്ക് ഡൗൺ ആയതിനാല്‍ കാറും ബൈക്കുമെല്ലാം ഉപേക്ഷിച്ച് യാത്ര സൈക്കിളിലേക്ക് മാറ്റിയിരിക്കുകയാണ് ബാവുപ്പറമ്പ സ്വദേശിയായ എഎസ്ഐ വി.പ്രസാദ്. ദിവസവും സൈക്കിളിൽ സഞ്ചരിച്ച് കണ്ണൂരില്‍ ജോലിക്കെത്തുന്ന പ്രസാദ് ജോലി കഴിഞ്ഞ് നാട്ടുകാർക്ക് ആവശ്യപ്പെട്ട പ്രകാരമുള്ള മരുന്നുകളും വാങ്ങിയാണ് മടങ്ങുന്നത്. തളിപ്പറമ്പിൽ താമസക്കാരനായ പ്രസാദ് രാവിലെ 7.45ന് പുറപ്പെട്ട് 20 കിലോമീറ്റർ സൈക്കിൾ ചവിട്ടി ഒരു മണിക്കൂർ കൊണ്ട് കണ്ണൂരിലെത്തും. റോഡിൽ വാഹനങ്ങൾ കുറവായതും മറ്റ് കായിക വിനോദങ്ങളിൽ ഏർപ്പെടാൻ സാധിക്കാത്തതുമാണ് സൈക്കിളിൽ ജോലിക്ക് പോകുവാനുള്ള തീരുമാനത്തിന് പിന്നിലെന്ന് പ്രസാദ് പറഞ്ഞു.