കേരളം

kerala

ETV Bharat / city

കണ്ണൂരിൽ വാഹനാപകടം; രണ്ട് മരണം - bike

കണ്ണൂർ ഭാഗത്തേക്ക് പോവുകയായിരുന്ന ലോറി പഴയങ്ങാടി ഭാഗത്തേക്ക് വരികയായിരുന്ന ബൈക്കുകളിൽ ഇടിച്ചാണ് അപകടം സംഭവിച്ചത്.

കെ ടി മുഹസിൻ (18), കെ വി ജാസിം (18) എന്നിവരാണ് മരച്ചത്

By

Published : Jun 16, 2019, 11:40 PM IST

കണ്ണൂർ: ചെറുകുന്ന് മുട്ടിൽ റോഡിൽ ലോറി ബൈക്കുകളിലിടിച്ച് രണ്ട് പേർ മരിച്ചു. പള്ളിക്കര സ്വദേശികളായ കെ ടി മുഹസിൻ (18), കെ വി ജാസിം (18) എന്നിവരാണ് മരച്ചത്. രണ്ട് പേർ പരിക്കുകളോടെ രക്ഷപ്പെട്ടു. ഞായറാഴ്‌ച മൂന്ന് മണിയോടെയാണ് അപകടം. കണ്ണൂർ ഭാഗത്തേക്ക് പോവുകയായിരുന്ന ലോറി പഴയങ്ങാടി ഭാഗത്തേക്ക് വരികയായിരുന്ന ബൈക്കുകളിൽ ഇടിച്ചാണ് അപകടം സംഭവിച്ചത്. ബൈക്ക് യാത്രികരായ ജാസിം, മുഹസിൻ എന്നിവർ അര മണിക്കൂറോളം ലോറിയുടെ അടിയിൽ കുരുങ്ങി കിടന്നു. ജെസിബി ഉപയോഗിച്ച് ലോറിയുടെ മുൻഭാഗം ഉയർത്തിയാണ് ഇരുവരെയും പുറത്തെടുത്തത്. ചെറുകുന്നിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ഇരുവരുടേയും ജീവൻ രക്ഷിക്കാനായില്ല. അപകടത്തിൽ പരിക്കേറ്റ രണ്ടാമത്തെ ബൈക്കിലെ യാത്രക്കാരായ റിസ്‌വാന്‍, സഫ്‌വാന്‍ എന്നിവര്‍ പരിയാരം മെഡിക്കല്‍ കോളജില്‍ ചികിത്സയിലാണ്. മൃതദേഹങ്ങൾ പരിയാരം മെഡിക്കൽ കോളജിലേക്ക് മാറ്റി. നാളെ പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ട് നല്‍കും.

ABOUT THE AUTHOR

...view details