കണ്ണൂർ: ട്രേഡ് യൂണിയന്‍ രംഗത്തും രാഷ്ട്രീയത്തിലും ഒരു പോലെ അത്യദ്ധ്വാനം ചെയ്‌ത നേതാവായിരുന്നു അന്തരിച്ച മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കെ സുരേന്ദ്രനെന്ന് കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍. ഐഎന്‍ടിയുസി അഖിലേന്ത്യ ഓര്‍ഗനൈസിങ് സെക്രട്ടറിയും കെപിസിസി ജനറല്‍ സെക്രട്ടറിയുമായിരുന്ന കെ സുരേന്ദ്രന്‍റെ ഒന്നാം ചരമ വാര്‍ഷിക ദിനാചരണത്തോടനുബന്ധിച്ച് നടന്ന അനുസ്‌മരണ യോഗം ഉദ്ഘാടനം ചെയ്‌ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
'അത്യദ്ധ്വാനിയായ നേതാവ്'; കോണ്‍ഗ്രസ് നേതാവ് കെ സുരേന്ദ്രനെ അനുസ്‌മരിച്ച് സുധാകരന്‍ - congress leader k surendran remembrance news
അന്തരിച്ച മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കെ സുരേന്ദ്രന്‍റെ ഒന്നാം ചരമ വാര്‍ഷിക ദിനാചരണത്തോടനുബന്ധിച്ച് നടന്ന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
'അത്യദ്ധ്വാനിയായ നേതാവ്'; അന്തരിച്ച കോണ്‍ഗ്രസ് നേതാവ് കെ സുരേന്ദ്രനെ അനുസ്‌മരിച്ച് സുധാകരന്‍
ഡിസിസിയുടെ നേതൃത്വത്തിൽ പയ്യാമ്പലത്തെ സ്‌മൃതി മണ്ഡപത്തില്‍ പുഷ്‌പാര്‍ച്ചന നടത്തിയതിന് ശേഷമായിരുന്നു അനുസ്‌മരണ യോഗം. ഡിസിസി പ്രസിഡന്‍റ് സതീശന്‍ പാച്ചേനി അധ്യക്ഷത വഹിച്ചു. സണ്ണി ജോസഫ് എംഎൽഎ, കെപിസിസി ജനറല്‍ സെക്രട്ടറിമാരായ വി.എ നാരായണന്‍, അഡ്വ. മാര്‍ട്ടിന്‍ ജോര്‍ജ് തുടങ്ങിയവര്‍ യോഗത്തില്‍ സംസാരിച്ചു.
Also read: മുഖ്യമന്ത്രി-കെപിസിസി പ്രസിഡന്‍റ് വാക്‌പോര് ആരോഗ്യകരമല്ല: പി.കെ കുഞ്ഞാലിക്കുട്ടി