കണ്ണൂര്‍: കെപിസിസി രാഷ്ട്രീയ കാര്യസമിതിയില്‍ നിന്ന് വി.എം സുധീരന്‍ രാജി വച്ച സംഭവത്തില്‍ പ്രതികരണവുമായി കെപിസിസി പ്രസിഡന്‍റ് കെ സുധാകരന്‍. വി.എം സുധീരന്‍റെ പരാതി എന്താണെന്ന് അറിയില്ല. രാജി വച്ചുകൊണ്ടുള്ള കത്ത് കെപിസിസിക്ക് കൈമാറിയിട്ടുണ്ട്. കത്തിലെ ഉള്ളടക്കം അറിയില്ലെന്നും നാളെ പരിശോധിക്കുമെന്നും കെ സുധാകരന്‍ പറഞ്ഞു.
'പുനഃസംഘടന ചര്‍ച്ച നടത്തി', പരാതി എന്താണെന്ന് അറിയില്ലെന്ന് കെ സുധാകരന്‍ - സുധാകരന്‍ പുനസംഘടന പുതിയ വാര്‍ത്ത
തങ്ങളുടെ ഭാഗത്ത് നിന്നും പിഴവുണ്ടായത് കൊണ്ടാണ് രാജി എന്ന് കരുതുന്നില്ല. പുനഃസംഘടനയുമായി ബന്ധപ്പെട്ട് ചർച്ച നടത്തിയിട്ടുണ്ട്.
'പുനസംഘടനയുമായി ബന്ധപ്പെട്ട് ചര്‍ച്ച നടത്തി', സുധീരന്‍റെ പരാതി എന്താണെന്ന് അറിയില്ലെന്ന് കെ സുധാകരന്‍
പാർട്ടിയിൽ കൂടിയാലോചന നടക്കാറുണ്ട്. പലരും എത്താറില്ല എന്നതാണ് പ്രശ്‌നം. പാർട്ടിയിൽ നിന്ന് ആര് പോയാലും പോരായ്‌മയാണ്. തങ്ങളുടെ ഭാഗത്ത് നിന്നും പിഴവുണ്ടായത് കൊണ്ടാണ് രാജി എന്ന് കരുതുന്നില്ല. പുനഃസംഘടനയുമായി ബന്ധപ്പെട്ട് ചർച്ച നടത്തിയിട്ടുണ്ട്. വി.എം സുധീരനെ രണ്ട് തവണ വിളിച്ചിരുന്നുവെന്നും വീട്ടിൽ പോയി കണ്ടിരുന്നുവെന്നും സുധാകരന്‍ വ്യക്തമാക്കി.
Read more: കെപിസിസി രാഷ്ട്രീയകാര്യ സമിതിയില്‍ നിന്ന് രാജിവച്ച് വിഎം സുധീരന്‍
Last Updated : Sep 25, 2021, 2:40 PM IST