കണ്ണൂർ:ഒരു ജനതയുടെ സ്വകാര്യ വിവരങ്ങൾ വിറ്റ് കാശാക്കുന്ന ആദ്യത്തെ സർക്കാരാണ് പിണറായി വിജയന്‍റേതെന്ന് കെ. സുധാകരൻ എം.പി. ഒരു അന്താരാഷ്ട്ര കമ്പനിയുമായി കരാറിലേർപ്പെടുമ്പോൾ നിയമോപദേശം തേടണമെന്ന പ്രാഥമിക ധാരണ എന്തുകൊണ് ഒരു മന്ത്രിക്കുണ്ടായില്ല. ഇടപാടിനെക്കുറിച്ച് സിബിഐ അന്വേഷിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
സ്പ്രിംഗ്ലര്‍ ഇടപാട് സിബിഐ അന്വേഷിക്കണമെന്ന് കെ. സുധാകരൻ എം.പി - കെ. സുധാകരൻ എം. പി
കരാര്‍ മുഖ്യമന്ത്രിയുടെ അറിവോടെയാണെന്ന് ഐ.ടി സെക്രട്ടറിയുടെ വെളിപ്പെടുത്തലിൽ നിന്ന് വ്യക്തമാണെന്നും കെ. സുധാകരൻ എം.പി

മുഖ്യമന്ത്രിയുടെ അറിവോടെയാണ് സ്പ്രിംഗ്ലര്‍ കരാറെന്ന് ഐ.ടി സെക്രട്ടറിയുടെ വെളിപ്പെടുത്തലിൽ നിന്ന് വ്യക്തമായത്. ഇക്കാര്യത്തിൽ ബലിയാടായ ഐ.ടി സെക്രട്ടറിയോട് സഹതാപം മാത്രമേയുള്ളൂ. എന്തുകൊണ്ട് നിയമസഭയിൽ കരാറിനെക്കുറിച്ച് ഒരു സൂചനയും നൽകിയില്ലെന്നും അദ്ദേഹം സുധാകരൻ കണ്ണൂരിൽ ചോദിച്ചു.
കെഎം ഷാജി പ്രതിപക്ഷ ധർമമാണ് നിറവേറ്റിയതെന്നും വിജിലന്‍സ് കേസെടുത്തത് സർക്കാരിന്‍റെ തരംതാണ നടപടിയാണെന്നും സുധാകരൻ കൂട്ടിച്ചേർത്തു. പാർട്ടിയിൽ നിന്ന് പുറത്തായ ഒരാളുടെ ആരോപണം വച്ചാണ് ഷാജിക്കെതിരെ കേസെടുത്തത്. അധാർമികമായി കേസെടുത്ത നടപടി വിജിലൻസ് പുന:പരിശോധിക്കണം.