കണ്ണൂർ: കെ റെയിലുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി നടത്തുന്ന നുണപ്രചരണം അവസാനിപ്പിക്കണമെന്ന് ബിജെപി നേതാവ് പി കെ കൃഷ്‌ണദാസ്. കെ റെയിലിന് കേന്ദ്ര സർക്കാർ ഒരനുമതിയും നൽകിയിട്ടില്ല. കേന്ദ്രത്തെ കൂട്ടുപ്രതിയാക്കാനാണ് മുഖ്യമന്ത്രി ശ്രമിക്കുന്നതെന്നും പി കെ കൃഷ്‌ണദാസ് ആരോപിച്ചു.
പദ്ധതി നടപ്പാക്കാനാകുമോ എന്ന ആശങ്കയാണ് കേന്ദ്രസർക്കാർ മുഖ്യമന്ത്രിയുമായി പങ്കുവച്ചത്. ഇത്ര വലിയ കടബാധ്യത ഏറ്റെടുത്ത് അത്യാവശ്യമായി നടപ്പാക്കേണ്ട പദ്ധതിയല്ല കെ റെയിൽ എന്നാണ് ബിജെപി നിലപാടെന്നും അത് കേന്ദ്രത്തെ അറിയിച്ചിട്ടുണ്ടെന്നും പി.കെ കൃഷ്‌ണദാസ് പറഞ്ഞു.