കണ്ണൂര്‍:ലോക്ക് ഡൗണിനിടെ മുതിർന്ന മാധ്യമ പ്രവർത്തകനെ പൊലീസ് മർദിച്ചതായി പരാതി. ദേശാഭിമാനി കണ്ണൂർ യൂണിറ്റ് ന്യൂസ് എഡിറ്റര്‍ മനോഹരൻ മൊറായിയാണ് പരാതിക്കാരന്‍. ചക്കരക്കല്ല് സിഐയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം ലാത്തി കൊണ്ട് തല്ലിയെന്നാണ് ആരോപണം. മനോഹരൻ മൊറായി മുഖ്യമന്ത്രിക്കും കണ്ണൂർ എസ്.പിക്കും പരാതി നൽകി.
കണ്ണൂരില്‍ മാധ്യമ പ്രവര്‍ത്തകനെ പൊലീസ് മര്‍ദിച്ചതായി പരാതി
ദേശാഭിമാനി കണ്ണൂർ യൂണിറ്റ് ന്യൂസ് എഡിറ്റര്‍ മനോഹരൻ മൊറായിയെ പൊലീസ് ലാത്തികൊണ്ട് മര്‍ദിച്ചെന്നാണ് പരാതി
കെ.യു.ഡബ്ലു.ജെ
കണ്ണൂർ മുണ്ടയാട് ജേർണലിസ്റ്റ് കോളനിക്ക് സമീപത്ത് വച്ച് മര്‍ദനത്തിന് ഇരയായെന്നാണ് പരാതി. കടയുടെ മുന്നിൽ നിന്നവര്‍ക്ക് നേരെയുണ്ടായ ലാത്തിച്ചാര്‍ജിനിടെയാണ് സംഭവം. മാധ്യമ പ്രവർത്തകനാണെന്ന് വ്യക്തമാക്കിയിട്ടും പൊലീസ് വെറുതെ വിട്ടില്ലെന്ന് മനോഹരൻ പരാതിയിൽ പറയുന്നു. വർഷങ്ങളായി കണ്ണൂരിൽ പ്രവർത്തിക്കുന്ന മൊറായി പത്രപ്രവര്‍ത്തക യൂണിയന്‍ മുൻ സംസ്ഥാന ജനറൽ സെക്രട്ടറിയാണ്. പൊലീസിനെതിരെ നടപടി ആവശ്യപ്പെട്ട് കെ.യു.ഡബ്ല്യു.ജെ സംസ്ഥാന കമ്മറ്റി രംഗത്തെത്തി.