കേരളം

kerala

ETV Bharat / city

മാധ്യമ പ്രവര്‍ത്തകനെയും ഭാര്യയെയും കെട്ടിയിട്ട് കവര്‍ച്ച; പ്രതികൾ പിടിയിൽ - പ്രതികൾ പിടിയിൽ

ജാമ്യത്തിലിറങ്ങി മുങ്ങിയ രണ്ടാം പ്രതി മുഹമ്മദ് ഹിലാല്‍, ഷാഹിന്‍ എന്നിവരാണ് ഇപ്പോള്‍ പിടിയിലായത്.

journalist-and-his-wife-tied-up  robbed-absconding-accused  accused-have-been-arrested  മാധ്യമ പ്രവര്‍ത്തകനെയും ഭാര്യയെയും കെട്ടിയിട്ട് കവര്‍ച്ച  പ്രതികൾ പിടിയിൽ  കെട്ടിയിട്ട് കവര്‍ച്ച
മാധ്യമ പ്രവര്‍ത്തകനെയും ഭാര്യയെയും കെട്ടിയിട്ട് കവര്‍ച്ച ;പ്രതികൾ പിടിയിൽ

By

Published : Jul 30, 2021, 11:43 AM IST

കണ്ണൂർ:കണ്ണൂരില്‍ മാധ്യമ പ്രവര്‍ത്തകനെയും ഭാര്യയെയും കെട്ടിയിട്ട് കവര്‍ച്ച നടത്തിയ കേസില്‍ ഒളിവിലായിരുന്ന രണ്ട് പ്രതികള്‍ പിടിയില്‍. ചെന്നൈയില്‍ നിന്നാണ് ഇവരെ പിടികൂടിയത്. ജാമ്യത്തിലിറങ്ങി മുങ്ങിയ രണ്ടാം പ്രതി മുഹമ്മദ് ഹിലാല്‍, ഷാഹിന്‍ എന്നിവരാണ് ഇപ്പോള്‍ പിടിയിലായത്.

ഇരുവരും ബംഗ്ലാദേശ് സ്വദേശികളാണ്. സംഭവത്തില്‍ മൂന്ന് പേര്‍ നേരത്തെ പിടിയിലായിരുന്നു. കണ്ണൂര്‍ സിറ്റി പൊലീസ് ഇന്‍സ്‌പെക്ടറുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ പിടികൂടിയത്.

also read:കയ്യാങ്കളി കേസ്: മന്ത്രി വി ശിവന്‍കുട്ടി രാജി വയ്‌ക്കുന്ന പ്രശ്‌നം ഉദിക്കുന്നില്ലെന്ന് മുഖ്യമന്ത്രി

2018 സെപ്റ്റംബറിലാണ് കേസിന് ആസ്പദമായ സംഭവം. മാതൃഭൂമി കണ്ണൂര്‍ യൂണിറ്റ് ന്യൂസ് എഡിറ്റര്‍ കെ വിനോദ് ചന്ദ്രനേയും ഭാര്യയെയും ആക്രമിച്ച് 60 പവന്‍ സ്വര്‍ണവും, പണവും ലാപ്ടോപ്പും കവര്‍ച്ച ചെയ്യുകയായിരുന്നു.

ABOUT THE AUTHOR

...view details