കണ്ണൂർ: ജില്ലയിലെ തെരുവുകളിൽ കഴിയുന്നവർക്കായി സർക്കാരിന്‍റെയും സന്നദ്ധ പ്രവർത്തകരുടെയും നേതൃത്വത്തിൽ ഐസൊലേഷൻ സംവിധാനം ആരംഭിച്ചു. സുരക്ഷിതമായ താവളങ്ങളൊരുക്കി താമസവും വേണ്ട ഭക്ഷണവും നൽകുന്ന ദൗത്യം യുവജന സന്നദ്ധ സംഘടനകളാണ് ഏറ്റെടുത്തിരിക്കുന്നത്. കണ്ണൂർ നഗരത്തിൽ അലഞ്ഞു തിരിയുന്നവരെ കണ്ടെത്തി പാർപ്പിക്കുന്നതിന് വേണ്ടിയാണ് സ്റ്റേഡിയം പവലിയനിയിലും, എം.ടി.എം സ്കൂളിലും ഐസൊലേഷൻ കേന്ദ്രം ആരംഭിച്ചത്.
കണ്ണൂരില്‍ തെരുവില്‍ കഴിയുന്നവര്‍ക്കായി ഐസൊലേഷൻ കേന്ദ്രങ്ങള്‍ - കൊവിഡ് വാര്‍ത്തകള്‍
കണ്ണൂർ നഗരത്തിൽ അലഞ്ഞു തിരിയുന്നവരെ കണ്ടെത്തി പാർപ്പിക്കുന്നതിന് വേണ്ടിയാണ് സ്റ്റേഡിയം പവലിയനിയിലും, എം.ടി.എം സ്കൂളിലും ഐസൊലേഷൻ കേന്ദ്രം ആരംഭിച്ചത്. നഗരത്തിൽ തനിച്ചു താമസിക്കുന്ന 120ഓളം ആളുകളെയാണ് നിലവിൽ രണ്ടിടങ്ങളിലായി പാർപ്പിച്ചിരിക്കുന്നത്.

കണ്ണൂരില്‍ തെരുവില്‍ കഴിയുന്നവര്‍ക്കായി ഐസൊലേഷൻ കേന്ദ്രങ്ങള്‍
നഗരത്തിൽ തനിച്ചു താമസിക്കുന്ന 120ഓളം ആളുകളെയാണ് നിലവിൽ രണ്ടിടങ്ങളിലായി പാർപ്പിച്ചിരിക്കുന്നത്. ഇവിടങ്ങളിൽ താമസിക്കുന്നവരുടെ ആരോഗ്യ കാര്യങ്ങൾ പരിശോധിക്കാൻ ജില്ലയിലെ എകെജി ആശുപത്രിയിൽ നിന്നുള്ള ഡോക്ടർമാരുടെ സേവനവും ലഭ്യമാക്കിയിട്ടുണ്ട്. ഇതോടൊപ്പം തന്നെ തദ്ദേശീയരായവർക്ക് വേണ്ടി ജില്ലാ പഞ്ചായത്തിന്‍റെ നേതൃത്വത്തിൽ എസ്എംഎസ് സംവിധാനത്തിലൂടെ അവശ്യവസ്തുക്കൾ വീടുകളില്‍ എത്തിക്കാനുള്ള നടപടികളും സ്വീകരിച്ചു കഴിഞ്ഞു.
കണ്ണൂരില്‍ തെരുവില്‍ കഴിയുന്നവര്‍ക്കായി ഐസൊലേഷൻ കേന്ദ്രങ്ങള്‍