കണ്ണൂർ: റോഡ് നിര്‍മാണത്തിലെ അപാകതയെ തുടര്‍ന്ന് ദുരിതത്തിലായിരിക്കുകയാണ് ഇരിട്ടി ഫയര്‍ഫോഴ്സ് ഓഫീസ്. റോഡില്‍ നിന്നും ഒഴുകിയെത്തുന്ന മലിനജലം ഓഫീസിന് മുന്നില്‍ വെള്ളക്കെട്ടായി ചെളിക്കുളമായി മാറിയതാണ് പ്രതിസന്ധി സൃഷ്ടിക്കുന്നത്. സ്റ്റേഷന് മുമ്പിലൂടെ കടന്നു പോകുന്ന നേരംപോക്ക്-എടക്കാനം റോഡിന്‍റെ വികസന പ്രവർത്തനങ്ങളുടെ ഭാഗമായി റോഡ് ഉയർത്തിയതും ഓവുചാൽ നിർമാണത്തിലെ അപാകതയുമാണ് വെള്ളക്കെട്ടിന് കാരണം. നേരംപോക്ക് ടൗണിൽ നിന്നുൾപ്പെടെ ചെളി നിറഞ്ഞ മലിനജലം ഒഴുകി എത്തുന്നത് ഓഫീസിന്‍റെ മുറ്റത്തേക്കാണ്. വലിയ വെള്ളക്കെട്ടാകുന്നതോടെ ഓഫീസിലേക്ക് പ്രവേശിക്കാനോ, വാഹനങ്ങൾ പാർക്ക് ചെയ്യാനോ സാധിക്കാത്ത സ്ഥിതിയാണ്.
അശാസ്ത്രീയമായി റോഡ് നിര്‍മാണം; ചെളിക്കുളമായി ഫയര്‍ഫോഴ്‌സ് ഓഫീസ് - ഇരിട്ടി അഗ്നിശമനസേന വിശ്രമസ്ഥലം ചെളിക്കുളം
ഒഴുകിയെത്തുന്ന മലിനജലം കെട്ടിക്കിടന്ന് ഓഫീസിലേക്ക് പ്രവേശിക്കാനോ വാഹനങ്ങൾ പാർക്ക് ചെയ്യാനോ സാധിക്കാത്ത അവസ്ഥയാണ്
ഫയര്‍ഫോഴ്സ്
ഇരിട്ടി നഗരം ആസ്ഥാനമായി ഫയര്‍ഫോഴ്‌സ് സ്റ്റേഷന്‍ പ്രവർത്തനം ആരംഭിച്ചിട്ട് 10 വർഷം കഴിഞ്ഞു. പുതിയ കെട്ടിടം ഇല്ലാതിരുന്നതിനാൽ പഴയ താലൂക്ക് ആശുപത്രി കെട്ടിടമാണ് ഫയർസ്റ്റേഷനായി വിട്ടു നൽകിയിരിക്കുന്നത്. നിലവിലെ സ്ഥിതി പരിഗണിച്ച് സഹായത്തിനായി അധികൃതർ മുന്നോട്ട് വരണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം.