കണ്ണൂർ:കുട്ടികളും പൊലീസുകാരുമായി ഊഷ്‌മള ബന്ധം വികസിപ്പിച്ചെടുക്കണമെന്ന ഉദ്ദേശ്യത്തോടെ 'വാത്സല്യം 2022' ഒരുക്കി പൊലീസ്. ശിശു സൗഹൃദ പോലീസ് സ്റ്റേഷൻ എന്ന ലക്ഷ്യത്തിന്‍റെ ഭാഗമായുള്ള ദ്വിദിന പരിശീലന പരിപാടിക്കാണ് കണ്ണൂരിൽ തുടക്കമായത്. മുതിർന്നവരുമൊത്ത് പൊലീസ് സ്റ്റേഷനിൽ വരുന്ന കുരുന്നുകൾക്ക് ഭയമില്ലാതെ പൊലീസ് ഉദ്യോഗസ്ഥരുമായി കാര്യങ്ങൾ സംസാരിക്കാനും പ്രശ്‌ന പരിഹാരത്തിനും ഇത് വഴി സാധ്യമാകുമെന്നാണ് വിലയിരുത്തൽ.
പൊലീസ് ഉദ്യോഗസ്ഥരുമായുള്ള ബന്ധം ദൃഢമാക്കാൻ 'വാത്സല്യം 2022' - valsalyam 2022 programme
ശിശു സൗഹൃദ പോലീസ് സ്റ്റേഷൻ എന്ന ലക്ഷ്യത്തിന്‍റെ ഭാഗമായുള്ള ദ്വിദിന പരിശീലന പരിപാടിക്കാണ് കണ്ണൂരിൽ തുടക്കമായത്.
കുട്ടികൾക്കെതിരെ വർധിച്ചു വരുന്ന അതിക്രമങ്ങൾ തടയുന്നതിനും കുട്ടികളെ അതിക്രമങ്ങളിൽ നിന്ന് മോചിപ്പിക്കുന്നതിനും ആവശ്യമായ നിർദേശങ്ങൾ നൽകിയും പുതുതലമുറയെ വാർത്തെടുക്കുകയെന്നതാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. പൊലീസ് സഭാ ഹാളിൽ നടന്ന പരിപാടി കണ്ണൂർ സിറ്റി പൊലീസ് കമ്മിഷണർ ആർ ഇളങ്കോ ഉദ്ഘാടനം ചെയ്‌തു. കണ്ണൂർ റൂറൽ ജില്ല പൊലീസ് മേധാവി പി. ബി രാജീവ് ഐപിഎസ് മുഖ്യാഥിതിയായി. ജില്ലയിലെ മറ്റ് മുതിർന്ന പോലീസ് ഉദ്യോഗസ്ഥർ ഉൾപ്പെടെയുള്ളവർ ക്യാമ്പിൽ പങ്കെടുത്തു.
ALSO READ:റഷ്യയുടെ വിലക്കിനെതിരെ രൂക്ഷ വിമര്‍ശനവുമായി ഫേസ്ബുക്ക്